പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുര്‍ജിത്തിന്‍റെ നില ഗുരുതരം  Search similar articles
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്‌ച നോയിഡയിലെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സിപി‌ഐ(എം) നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്‍റെ നില ഗുരുതമായി തുടരുന്നു. സുര്‍ജിത്ത് ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.

വിദഗ്‌ധ ഡോക്‍ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്. നെഞ്ചിലെ അണു ബാധയെ തുടര്‍ന്ന് ഈ ആശുപത്രിയില്‍ ഒരാഴ്ച ഹര്‍കിഷന്‍ സിംഗിനെ ചികിത്സിച്ചിരുന്നു.

91 വയസ്സുള്ള ഈ മുന്‍ സിപി‌ഐ(എം)ജനറല്‍ സെക്രട്ടറി മോശം ആരോഗ്യം മൂലം മുഖ്യധാരാ രാഷ്‌ട്രീയത്തില്‍ നിന്ന് വളരെ കാലമായി അകന്നു നിന്നിരുന്നു. മോശം ആരോഗ്യം മൂലം സുര്‍ജിത്തിനെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍‌ഗ്രസ് തെരഞ്ഞെടുത്ത പുതിയ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

1992 മുതല്‍ 2005 വരെ സിപി‌ഐ(എം) ജനറല്‍ സെക്രട്ടറിയായിരുന്നു സുര്‍ജിത്ത്. 1964 മുതല്‍ 2008 വരെ പോളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നു.
കൂടുതല്‍
തസ്ലീമയ്‌ക്ക് ത്രിപുരയില്‍ താമസിക്കണം
താജ് ഇടനാഴി:കേന്ദ്രത്തിന് നോട്ടീസ്
സ്‌ഫോടനം:ബംഗ്ലാദേശ് അപലപിച്ചു
ജയ്‌പൂര്‍: ഭീകരര്‍ ഇ-മെയില്‍ അയച്ചു
ജയ്‌പൂര്‍: പ്രതിക്കായി തെരച്ചല്‍ വ്യാപകം
കാറ്റ്: യു‌പിയില്‍ 50 മരണം