പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തസ്ലീമയ്‌ക്ക് ത്രിപുരയില്‍ താമസിക്കണം  Search similar articles
WDFILE
മുസ്ലീം മൌലിക വാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇന്ത്യ വിട്ട് സ്വീഡനില്‍ അഭയം തേടേണ്ടി വന്ന വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ ത്രിപുരയില്‍ താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ത്രിപുരയിലെ ഒരു പ്രാദേശിക മാധ്യമത്തോട് ഫോണിലാണ് തസ്ലീമ ഇതു പറഞ്ഞത്.

സ്വീഡനിലെ താമസം ‘ജീവനോടെ മറവ് ചെയ്തതു‘ പോലെ അനുഭവപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ‘കൊല്‍ക്കത്ത വിട്ടത് എന്‍റെ എഴുത്തിനെ പ്രതികൂലമായി ബാധിച്ചു.

പശ്ചിമബംഗാളില്‍ ജീവിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ത്രിപുരയില്‍ താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റെ സുഹൃത്തുക്കള്‍ എനിക്ക് ഇവിടെ വളരെയധികം സഹായങ്ങള്‍ നല്‍കുന്നു. പക്ഷെ, എനിക്ക് വളരെയധികം ഏകാന്തത തോന്നുന്നു.

കൊല്‍ക്കത്തയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെടും. ഈ ആവശ്യം അവര്‍ നിരസിക്കുകയാണെങ്കില്‍ ത്രിപുര സര്‍ക്കാരിനെ സമീപിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ബംഗാളിലെ ജനങ്ങള്‍ എന്‍റെ എഴുത്തിനെ സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. മൌലികവാദികള്‍ അവരുടെ തെറ്റ് മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൊല്‍ക്കത്തയിലേക്ക് ഞാന്‍ തിരിച്ചാല്‍ അവര്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് കരുതുന്നു‘, തസ്ലീമ പറഞ്ഞു.
കൂടുതല്‍
താജ് ഇടനാഴി:കേന്ദ്രത്തിന് നോട്ടീസ്
സ്‌ഫോടനം:ബംഗ്ലാദേശ് അപലപിച്ചു
ജയ്‌പൂര്‍: ഭീകരര്‍ ഇ-മെയില്‍ അയച്ചു
ജയ്‌പൂര്‍: പ്രതിക്കായി തെരച്ചല്‍ വ്യാപകം
കാറ്റ്: യു‌പിയില്‍ 50 മരണം
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍