പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താജ് ഇടനാഴി:കേന്ദ്രത്തിന് നോട്ടീസ്  Search similar articles
WDFILE
താജ് ഇടനാഴി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് വ്യാഴാഴ്‌ച നോട്ടീസ് അയച്ചു. താജ് ഇടനാഴിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതിനെക്കുറിച്ചുള്ള സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മായാവതി സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

മുഖ്യ ന്യായാധിപന്‍ കെജി ബാലകൃഷ്‌ണന്‍ തലവനായിട്ടുള്ള ബഞ്ചാണ് നോ‍ട്ടീസ് പുറപ്പെടുവിച്ചത്. ഈ കേസിനു മേലുള്ള വാദം ജൂലൈ 14 ന് നടക്കും. മായാവതിയുടെ പരാതിയെക്കുറിച്ച് സിബിഐ പ്രതികരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കേസില്‍ മായാവതിക്കെതിരെ സിബിഐ 2003 ഒക്‍ടോബര്‍ അഞ്ചിന് പ്രഥമ വിവര റിപ്പോര്‍ട്ട് ചാര്‍ജ് ചെയ്തിരുന്നു. സുപ്രീം കോടതി താജ് ഇടനാഴി കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

സിബിഐ തനിക്കെതിരെ ചാര്‍ജ് ചെയ്തിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്ന് മായാവതി പരാതിയില്‍ ആരോപിച്ചു. താജ് ഇടനാഴി കേസിനെക്കുറിച്ച് മാത്രമേ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടൂള്ളൂവെന്നും തന്‍റെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടില്ലെന്നും മായാവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍
സ്‌ഫോടനം:ബംഗ്ലാദേശ് അപലപിച്ചു
ജയ്‌പൂര്‍: ഭീകരര്‍ ഇ-മെയില്‍ അയച്ചു
ജയ്‌പൂര്‍: പ്രതിക്കായി തെരച്ചല്‍ വ്യാപകം
കാറ്റ്: യു‌പിയില്‍ 50 മരണം
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്