പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്‌ഫോടനം:ബംഗ്ലാദേശ് അപലപിച്ചു  Search similar articles
രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്ന സ്‌ഫോടന പരമ്പരയെ ബംഗ്ലാദേശ് അപലപിച്ചു. എന്നാല്‍, സ്‌ഫോടന പരമ്പരയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഭീകര സംഘടനയായ ഹുജിയാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് ‘തിടുക്കത്തിലാ‘യിപ്പോയെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്‌ടാവ് ഇഫ്തിക്കര്‍ അഹമ്മദ് ചൌധരി പറഞ്ഞു.

‘ദയാരഹിതമായ, നാണക്കേടുണ്ടാക്കുന്ന ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. അതേസമയം, ഹുജിയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് അന്വേഷണങ്ങള്‍ നടത്താതെ തിടുക്കത്തില്‍ പറയരുതായിരുന്നു.

എന്നാല്‍, ഭീകരര്‍ തന്നെയാണ് ഈ ഹീനകൃത്യം ചെയ്തത്. ഭീകരരുടെ ക്രൂരകൃത്യങ്ങള്‍ക്ക് അതിര്‍ത്തിയില്ല‘,അദ്ദേഹം പറഞ്ഞു. സുന്നി മൌലികവാദികളുടെ സംഘടനയായ ഹുജിയെ 2005 ല്‍ ബംഗ്ലാദേശ് നിരോധിച്ചിരുന്നു.

ബംഗ്ലാദേശിലെ മാനവിക കവിയായ ഷംസൂര്‍ റഹ്‌മാനെ 1999ല്‍ വധിക്കുവാന്‍ ഈ സംഘടന ശ്രമിച്ചിരുന്നു. 2000 ത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയെ വധിക്കാനും ഈ സംഘടന ശ്രമിച്ചിരുന്നു. ഇന്ത്യയില്‍ ഈ സംഘടന മൊത്തം അഞ്ച് ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

അതേസമയം, ജയ്‌പൂരില്‍ സ്‌ഫോടന പരമ്പര നടത്തിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ മുജാഹിദ്ദീനെന്ന സംഘടന മാധ്യമ സ്ഥാപനങ്ങളിലേക്ക് ഇ‌മെയില്‍ അയച്ചിട്ടുണ്ട് . അന്വേഷണം വഴി തെറ്റിക്കാന്‍ ഹുജി നടത്തിയ ശ്രമമാണ് ഇതെന്നും കരുതുന്നുണ്ട്.
കൂടുതല്‍
ജയ്‌പൂര്‍: ഭീകരര്‍ ഇ-മെയില്‍ അയച്ചു
ജയ്‌പൂര്‍: പ്രതിക്കായി തെരച്ചല്‍ വ്യാപകം
കാറ്റ്: യു‌പിയില്‍ 50 മരണം
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്
പ്രണബിന്‍റെ സുരക്ഷ കര്‍ശനമാക്കി