പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയ്‌പൂര്‍: ഭീകരര്‍ ഇ-മെയില്‍ അയച്ചു  Search similar articles
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ ചൊവ്വാഴ്‌ച സ്‌ഫോടനങ്ങള്‍ നടത്തിയതിനു പിന്നില്‍ ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് സൂചന. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഈ സംഘടന ഏറ്റെടുത്തു കൊണ്ടുള്ള ഇ‌-മെയില്‍ സന്ദേശം ചില മാധ്യമ സ്ഥാപനങ്ങള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

ബോംബുകള്‍ സ്ഥാപിക്കുന്നതിന്‍റെ വീഡിയോ ദൃശ്യവും ഇമെയിലിന്‍റെ കൂടെ അയച്ചിട്ടുണ്ട്.‘ഇ-മെയിലിന്‍റെ ആധികാരികത ഞങ്ങള്‍ പരിശോധിച്ചു വരികയാണ്‘, രാജസ്ഥാന്‍ പൊലീസിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പങ്കജ് സിംഗ് പറഞ്ഞു. എന്നാല്‍, അന്വേഷണം വഴി തെറ്റിക്കുവാന്‍ ഹുജിയാണ് ഈ ഇ-മെയില്‍ അയച്ചതെന്നും സൂചനയുണ്ട്

അതേസമയം, ഈ ഇമെയില്‍ അയച്ച സഹിബബാദ്-ഡല്‍ഹി അതിര്‍ത്തിയിലുള്ള ഒരു കഫേ ഉടമയെ പൊലീസ് വ്യാഴാഴ്‌ച അറസ്റ്റു ചെയ്തു കഴിഞ്ഞു.

ഉത്തര്‍പ്രദേശില്‍ 2007 ല്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്വവും ഈ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യ അമേരിക്കയുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായും ബ്രിട്ടണുമായും ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യക്കെതിരെ ‘തുറന്ന യുദ്ധം‘ നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബിജെപി നേതാക്കളായ എല്‍‌കെ അദ്വാനി, നരേന്ദ്രമോഡി, ബാല്‍ താക്കറെ തുടങ്ങിയ നേതാക്കള്‍ക്കും ഇ‌മെയില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതല്‍
ജയ്‌പൂര്‍: പ്രതിക്കായി തെരച്ചല്‍ വ്യാപകം
കാറ്റ്: യു‌പിയില്‍ 50 മരണം
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്
പ്രണബിന്‍റെ സുരക്ഷ കര്‍ശനമാക്കി
ജയ്‌പ്പൂര്‍‍: ഉപയോഗിച്ചത് ആര്‍ഡി‌എക്സ്