പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയ്‌പൂര്‍: പ്രതിക്കായി തെരച്ചല്‍ വ്യാപകം  Search similar articles
രാജസ്ഥാനിലെ ജയ്‌പൂരില്‍ സ്‌ഫോടനം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന മുഖ്യ പ്രതിക്കായി പൊലീസ് തെരച്ചല്‍ വ്യാപകമാക്കി. ഇയാളുടെ രേഖാ ചിത്രം ബുധനാഴ്‌ച പുറത്തിറക്കിയിരുന്നു.

സ്‌ഫോടനങ്ങള്‍ നടത്തുന്നതിനുള്ള ബോംബുകള്‍ സ്ഥാപിക്കുന്നതിനായി സൈക്കിളുകള്‍ വാങ്ങിയത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കൂടെ ഒരു സ്‌ത്രീയുമുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യുന്നതിനായി 30 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു

ബംഗ്ലാദേശ് ആസ്ഥാനമായിട്ടുള്ള ഹുജിയാണ് അക്രമണത്തിനു പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. അതേസമയം, ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സ്‌ഫോടന പരമ്പരയില്‍ മൊത്തം 63 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരുക്കേറ്റു.

2007 ഓഗസ്റ്റ് 25 ന് ഹൈദരബാദില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഹുജിയാണ് പ്രവര്‍ത്തിച്ചത്. സൈക്കിളുകളിലും സൈക്കിള്‍ റിക്ഷകളിലും ടൈമറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചാണ് ജയ്‌പൂരില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്.
കൂടുതല്‍
കാറ്റ്: യു‌പിയില്‍ 50 മരണം
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്
പ്രണബിന്‍റെ സുരക്ഷ കര്‍ശനമാക്കി
ജയ്‌പ്പൂര്‍‍: ഉപയോഗിച്ചത് ആര്‍ഡി‌എക്സ്
ജയ്‌പ്പൂര്‍: പ്രണബ് പാകുമായി ചര്‍ച്ച നടത്തും