പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാറ്റ്: യു‌പിയില്‍ 50 മരണം
ഉത്തര്‍പ്രദേശില്‍ ബുധനാഴ്‌ചയുണ്ടായ അതിശക്തമായ കാറ്റില്‍ 50 മരണം. ആഗ്ര, ഫിറോസബാദ്, കനൂജ് തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്.

തലസ്ഥാനമായ ലഖ്‌നൌവിലും മറ്റു പരിസര പ്രദേശങ്ങളിലും കനത്ത മഴ പെയ്യുകയും ചെയ്തു. 70 മുതല്‍ 75 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റു വീശിയെന്ന് കാലാവസ്ഥ വിദഗ്‌ധര്‍ അറിയിച്ചു.

മണ്‍സൂണിനു മുമ്പ് ഇത്തരത്തിലുള്ള കാലാവസ്ഥ മാറ്റം സാധാരണമാണെന്ന് കാലാവസ്ഥ വിദഗ്‌ധര്‍ പറയുന്നു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിനു സമാനമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്.

അടുത്ത ദിവസങ്ങളിലും കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റും മഴയും തുടര്‍ന്നാല്‍ അത് മാമ്പഴ, തണ്ണിമത്തന്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് കാര്‍ഷിക ശാസ്‌ത്രജ്ഞര്‍ പറയുന്നു.

കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. റോഡുകളിലേക്ക് മരങ്ങളും പരസ്യബോര്‍ഡുകളും മറ്റും വീണതിനാല്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുത വിതരണം താറുമാറായിട്ടുണ്ട്.
കൂടുതല്‍
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്
പ്രണബിന്‍റെ സുരക്ഷ കര്‍ശനമാക്കി
ജയ്‌പ്പൂര്‍‍: ഉപയോഗിച്ചത് ആര്‍ഡി‌എക്സ്
ജയ്‌പ്പൂര്‍: പ്രണബ് പാകുമായി ചര്‍ച്ച നടത്തും
ഷൌക്കത്ത് ഗുരുവിന്‍റെ ഹര്‍ജി തള്ളി