പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയ്പൂരില്‍ ഉപയോഗിച്ചത് നിയോജെല്‍
രാജസ്ഥാനിലെ ജയ്‌പ്പൂരില്‍ ചൊവ്വാഴ്‌ച സ്‌ഫോടനങ്ങള്‍ നടത്തുവാന്‍ ആര്‍‌ഡി‌എക്സ് ഉപയോഗിച്ചിട്ടില്ലെന്നും മറിച്ച് നിയോജെല്‍-90 ആണ് ഉപയോഗിച്ചതെന്നും കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ ബുധനാഴ്‌ച അറിയിച്ചു. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന വസ്തുവാണ് നിയോജെല്‍-90.

നിയോജെല്‍-90 എന്ന പദാര്‍ത്ഥത്തെ ചെമ്പ് തകിടുകള്‍ ഉപയോഗിച്ച് പൊതിഞ്ഞിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ചെമ്പ് പോലുള്ള ലോഹങ്ങളുടെ സാമീപ്യത്തില്‍ നിയോജെല്‍ മാരകമായ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കും.

നിയോജെല്‍-90 ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായിട്ടാണ് സ്‌ഫോടനങ്ങള്‍ നടത്തുന്നത്. 2005 ല്‍ കേരളത്തിലെ പാലക്കാട് ജില്ലയില്‍ നിന്ന് നിയോജെല്‍-90 ന്‍റെ ശേഖരം പിടിച്ചെടുത്തിരുന്നു.

2006ല്‍ നേപ്പാളിലെ കാണ്ടിപ്പൂരില്‍ നിന്ന് 475 കിലോഗ്രാം നിയോജെല്‍-90 പിടിച്ചെടുത്തിരുന്നു. ജയ്‌പ്പൂരിലെ സ്‌ഫോടനങ്ങള്‍ക്കായി ഒരു കിലോഗ്രാം ആര്‍ഡി‌എക് ഉപയോഗിച്ചുവെന്നായിരുന്നു രാജസ്ഥാന്‍ പൊലീസിന്‍റെ നിഗമനം.

ഒരു കിലോഗ്രാം ആര്‍ഡി‌എക്സ് കൊണ്ട് ഇത്രയും കനത്ത നാശം ഉണ്ടാക്കുവാന്‍ കഴിയുകയില്ലെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ വിദഗ്‌ധര്‍ പറയുന്നു.
കൂടുതല്‍
നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്
പ്രണബിന്‍റെ സുരക്ഷ കര്‍ശനമാക്കി
ജയ്‌പ്പൂര്‍‍: ഉപയോഗിച്ചത് ആര്‍ഡി‌എക്സ്
ജയ്‌പ്പൂര്‍: പ്രണബ് പാകുമായി ചര്‍ച്ച നടത്തും
ഷൌക്കത്ത് ഗുരുവിന്‍റെ ഹര്‍ജി തള്ളി
ജയ്‌പ്പൂര്‍:എട്ടു പേര്‍ കസ്റ്റഡിയില്‍