ജമ്മു കാശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തു നിന്ന് പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ ബുധനാഴ്‌ച വെടി വച്ചു. അറുപത് റൌണ്ടാണ് പാകിസ്ഥാന്‍ സൈന്യം വെടി ഉതിര്‍ത്തത്.
അതേസമയം, പാക് സൈന്യം വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. സാംബ മേഖലയിലെ കരസേന ബേസ് ക്യാമ്പിനു നേരെ ചാവേര്‍ അക്രമണം നടത്താനുള്ള ഭീകരരുടെ നീക്കം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് കരസേന തകര്‍ത്തതിനു ശേഷമാണ് ഈ വെടി വെപ്പ് നടന്നത് എന്നതിനാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം ഗൌരവമായിട്ടാണ് എടുത്തിട്ടുള്ളത്.
നിയന്ത്രണ രേഖയ്‌ക്ക് സമീപത്തു നിന്ന് പാക് സൈന്യം വെടി ഉതിര്‍ത്തതും ജയ്‌പ്പൂരില്‍ സ്‌ഫോടന പരമ്പരകളും സാംബയിലെ ചാവേര്‍ ബോംബാക്രമണ ശ്രമവും ഇന്ത്യ-പാക് സമാധാന ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് കരുതുന്നത്.
പ്രണബ് മുഖര്‍ജി മേയ് 21 ന് പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തും. പാക് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷിയുമായി പ്രണബ് ചര്‍ച്ച നടത്തും. ജയ്‌പ്പൂരില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ക്കു പിന്നില്‍ വിദേശ ഭീകരസംഘടനകളുടെ കരകള്‍ ഉണ്ടെന്ന് ഇന്ത്യ വിശ്വസിക്കുന്നു.
|