രാജസ്ഥാനിലെ ജയ്‌പ്പൂരില്‍ ചൊവ്വാഴ്‌ച നടന്ന സ്‌ഫോടനങ്ങള്‍ ആര്‍ഡിഎക്സ് ഉപയോഗിച്ചാണ് നടത്തിയതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വളരെ ശക്തിയേറിയ ടൈം ബോംബുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്തരിയ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ് സിന്ധ്യ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ജയ്‌പ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ന്യൂഡല്‍ഹിയില്‍ മന്ത്രിസഭ യോഗം വിളിച്ചു ചേര്‍ക്കും.
അതേസമയം, ഭീകരാവാദത്തോട് കേന്ദ്രസര്‍ക്കാര്‍ മൃദു സമീപനം പുലര്‍ത്തുന്നതു മൂലമാണ് ജയ്‌പ്പൂരിലേതു പോലുള്ള അക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടാകുന്നതെന്ന് വസുന്ധര രാജ് ആരോപണം ഉന്നയിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് ജയ്‌പ്പൂരില്‍ സ്‌ഫോടനങ്ങളില്‍ 60 പേരാണ് കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരുക്കേറ്റു.
|