രാജസ്ഥാനിലെ ജയ്‌പ്പൂരില്‍ ചൊവ്വാഴ്‌ച നടന്ന സ്‌ഫോടന പരമ്പരയും കഴിഞ്ഞ വ്യാഴാഴ്‌ച സാംബ അന്താരാഷ്‌ട്ര അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറിയതും വിദേശകാര്യമന്ത്രി പ്രണബ് സന്ദര്‍ശവേളയില്‍ പാക് വിദേശകാര്യമന്ത്രി മെഹബൂബ് ഖുറേഷിയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. പ്രണബ് മുഖര്‍ജി ഖുറേഷിയുമായി ചര്‍ച്ച നടത്തുന്നതിന് മേയ് 21 ന് പാകിസ്ഥാനിലേക്ക് തിരിക്കും.
ഇവരുടെ ചര്‍ച്ചയ്‌ക്ക് രണ്ടു ദിവസം മുമ്പ് ഇരു രാഷ്‌ട്രങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ നാലാം റൌണ്ട് സമാധാന ചര്‍ച്ചയുടെ പുരോഗതി വിശകലനം ചെയ്യും. ജമ്മു കാശ്‌മീരിലെ ഭീകരവാദം അടക്കം എട്ടു വിഷയങ്ങളാണ് പ്രണബ് പാക് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിരുന്നത്.
എന്നാല്‍, അടുത്തിടെ ജെയ്‌പ്പൂര്‍, സാംബ എന്നിവിടങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ കൂടി ഇരുവരുമായിട്ടുള്ള ചര്‍ച്ചയില്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. പാകില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധി പാകിസ്ഥാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എകെ ആന്‍റണി ചൊവ്വാഴ്‌ച പറഞ്ഞിരുന്നു.
പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി തുടങ്ങിയ ലോക നേതാക്കള്‍ സ്‌ഫോടനങ്ങളെ അപലപിച്ചിരുന്നു.
|