പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയ്‌പ്പൂര്‍:എട്ടു പേര്‍ കസ്റ്റഡിയില്‍
രാജസ്ഥാനിലെ ജയ്‌പ്പൂരില്‍ ചൊവ്വാഴ്‌ച നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് എട്ടു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ബുധനാഴ്‌ച കസ്റ്റഡിയിലെടുത്തു. സ്‌ഫോടന പരമ്പരകളില്‍ പരുക്കേറ്റ ഒരാളും റിക്ഷ വലിക്കുന്ന ഒരാളും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു.

‘ആവശ്യത്തിന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഞങ്ങളുടെ സാങ്കേതിക വിദഗ്‌ധര്‍ പരിശോധിക്കും. ഒരു ബോംബ് നിര്‍വീര്യമാക്കിയിട്ടുണ്ട്’, ജയ്‌പ്പൂര്‍ പൊലീസ് സൂപ്രണ്ടന്‍റ് രാഘവേന്ദ്ര സുഹാസ പറഞ്ഞു.

സ്‌ഫോടകവസ്തുക്കളില്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 15 പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ വൈകിട്ട് ആറു മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, രാജസ്ഥാന്‍ സര്‍ക്കാര്‍ ക്രമസമാധാന പാലനത്തിനായി കൂടുതല്‍ സേനയെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജെയ്‌സ്വാള്‍ സന്ദര്‍ശിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ് സിന്ധ്യയും പരുക്കേറ്റവരെ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുവാന്‍ മുഖ്യമന്ത്രി മന്ത്രിസഭ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
കൂടുതല്‍
ഹുജി ഇന്ത്യയ്‌ക്ക് കനത്ത ഭീഷണി
സരബ്‌ജിത്ത്:പ്രതീക്ഷ മങ്ങുന്നു?
സ്‌ഫോടനങ്ങള്‍:സമാധാനം തകര്‍ക്കാനാണെന്ന്
സ്ഫോടനം: രാജ്യമൊട്ടാകെ ജാഗ്രത
ജയ്പൂര്‍: ഭീകര സംഘടനയെ സംശയം
ജയ്പ്പൂരില്‍ തുടര്‍സ്ഫോടനം: 12 മരണം