പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സരബ്‌ജിത്ത്:പ്രതീക്ഷ മങ്ങുന്നു?
പാക് ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന ഇന്ത്യന്‍ പൌരന്‍‌ സരബ്‌ജിത്തിനെ രക്ഷപെടുത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നതായി സൂചന. സരബ്‌ജിത്തിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റരുതെന്ന് പാക് ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതായി ഒരു പാക് വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം പ്രവൃത്തികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ‘ പ്രോത്സാഹിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. സരബ്‌ജിത്ത് വിഷയം പാക് ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്‌ച വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും നിയമ, മനുഷ്യാവകാശ വകുപ്പിലെ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയിരുന്നു.

1990 ല്‍ പാകിസ്ഥാനിലും മുള്‍ട്ടാണിലും നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് സരബ്‌ജിത്തിന് 2003 ജനുവരിയിലാണ് വധശിക്ഷ വിധിച്ചത്. സരബ്‌ജിത്ത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്‍റെ ഏജന്‍റാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2008 ഏപ്രില്‍ ഒന്നിനായിരുന്നു സരബ്‌ജിത്തിനെ തൂക്കിലേറ്റേണ്ടിയിരുന്നത്. എന്നാല്‍, പിന്നീട് തൂക്കിലേറ്റേണ്ട തീയതി രണ്ടു തവണ നീട്ടി. സരബ്‌ജിത്തിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുവാന്‍ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബൂര്‍ണി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ട്.
കൂടുതല്‍
സ്‌ഫോടനങ്ങള്‍:സമാധാനം തകര്‍ക്കാനാണെന്ന്
സ്ഫോടനം: രാജ്യമൊട്ടാകെ ജാഗ്രത
ജയ്പൂര്‍: ഭീകര സംഘടനയെ സംശയം
ജയ്പ്പൂരില്‍ തുടര്‍സ്ഫോടനം: 12 മരണം
വിവാഹം: മകളെ മഴു കൊണ്ട് കൊന്നു
സാംബ:ഭീകരര്‍ക്കായി തെരച്ചല്‍