ജയ്പൂരില്‍ 60 പേരുടെ മരണത്തിനിടയാക്കിയ പരമ്പര സ്ഫോടനത്തിനെ തുടര്‍ന്ന് രാജ്യമൊട്ടാകെ കനത്ത ജാഗ്രതയില്‍.
സ്ഫോടനത്തെ തുടര്‍ന്ന് ജയ്പൂരിലെ സ്ഥിതിഗതികള്‍ ആഭ്യന്തര മന്ത്രാലയം നേരിട്ട് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിനു ശേഷം ഉടന്‍ തന്നെ ആഭ്യന്തര സെക്രട്ടറി മധുകര്‍ ഗുപ്ത സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടു.
ജയ്പൂരിലെ സ്ഫോടനങ്ങളെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര മന്ത്രി ശിവ്‌രാജ് പാട്ടീലും ജയ്പൂര്‍ സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ജയ്പൂരില്‍ നടന്ന സ്ഫോടങ്ങളില്‍ കുറഞ്ഞത് 150 പേര്‍ക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ട്. 12 മിനിറ്റുനുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് സ്ഫോടന പരമ്പര നടന്നത്. ജലാറ്റിന്‍ സ്റ്റിക്കുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
|