പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജയ്പൂര്‍: ഭീകര സംഘടനയെ സംശയം
ചൊവ്വാഴ്ച വൈകിട്ട് ജയ്പൂരില്‍ നടന്ന പരമ്പര സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്ത്-ഉള്‍-ജിഹാദി ഇസ്ലാമി എന്ന ഭീകര സംഘടനയാണെന്ന് സംശയിക്കുന്നു.

ഇസ്ലാമിക സംഘടയുടെ സജീവ കേന്ദ്രങ്ങള്‍ ഇതിനോടകം തന്നെ രാജസ്ഥാനില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നും പുതുവര്‍ഷ ദിനത്തില്‍ റാം‌പൂരിലെ സിആര്‍പി‌എഫ് കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണങ്ങളും ഉത്തര്‍പ്രദേശില്‍ നടന്ന സ്ഫോടനങ്ങളും പദ്ധതിയിട്ടത് ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി തന്നെയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ഒരുപക്ഷേ, ഹര്‍ക്കത്-ഉള്‍-ജിഹാദി ജെയ്ഷേ-ഇ-മൊഹമ്മദിന്‍റെ സഹായത്തോടു കൂടി സ്ഫോടനങ്ങള്‍ നടത്തിയതാവാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ജയ്‌പൂരിലേക്ക് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വന്ന എല്ലാ ടെലഫോണ്‍ സന്ദേശങ്ങളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

ജയ്പൂരില്‍ ചൊവ്വാഴ്ച വൈകിട്ട് 7.15 മുതല്‍ 12 മിനിറ്റ് നേരത്തേക്ക് നടന്ന പരമ്പര സ്ഫോടനങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 150 ല്‍ പരം ആളുകള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എട്ടിടത്ത് നടന്ന സ്ഫോടനങ്ങള്‍ എല്ലാം ജനനിബിഡ പ്രദേശങ്ങളിലായിരുന്നു.

അപകട വിവരങ്ങള്‍ അറിയാനുള്ള ഹെല്‍‌പ് ലൈന്‍ നമ്പര്‍: 0141-2574456 .
കൂടുതല്‍
ജയ്പ്പൂരില്‍ തുടര്‍സ്ഫോടനം: 12 മരണം
വിവാഹം: മകളെ മഴു കൊണ്ട് കൊന്നു
സാംബ:ഭീകരര്‍ക്കായി തെരച്ചല്‍
സിംഗൂര്‍:ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ്
മിസൈല്‍: മലയാളി വനിത ഡയറക്‍ടര്‍
സാംബ:മൂന്ന് പേര്‍ അറസ്റ്റില്‍