നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് സ്ഫോടനങ്ങള്‍ ഉണ്ടായി. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നത്. സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചതായും നൂറില്‍ അധികം പേര്‍ക്കു പരുക്കേറ്റതായുമാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റിനുള്ളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു സ്ഫോടനം
മാണിക്ക് ചൌക്ക് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ത്രിപോലിയ ബാസാര്‍, ചന്ദപോള്‍,റാം ഗഞ്ച്, ഹവാ മഹല്‍, ജോറി ബസാര്‍ തുടങ്ങിയ സഥലങ്ങളിലാണ് വൈകുന്നേരം 7. 40 ഓടെ സ്ഫോടനങ്ങളുണ്ടായത്. ജനങ്ങള്‍ അവരുടെ വീടുകളിലേക്ക് പോകുന്ന സമയത്തായിരുന്നു സ്ഫോടനം.
ചാന്ദ്‌പോള്‍ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് സൂചന. സ്ഫോടന വിവരം അറിഞ്ഞയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ത്രിപ്പോലിയ ബസാറിലായിരുന്നു അവസാന സ്ഫോടനം. സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളെന്ന് ജയ്പൂരിലെ ചീഫ് ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണര്‍ രോഹിത് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അജ്മീരില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
|