ഗുജറാത്തില്‍ ഇഷ്‌ട വിവാഹം ചെയ്ത മകളെ പിതാവ് മഴു കൊണ്ട് വെട്ടി കൊന്നു. ഗുജറാത്ത് സ്വദേശിയായ ധൈര്‍വീര്‍ സിന്‍ഹ ഭഡോദരിയയെന്ന വിമുക്ത ഭടന്‍ മകളായ വന്ദനയെയാണ്(20) കൊന്നത്.
തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ധൈര്‍വീര്‍ വന്ദനയയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍, വന്ദന ഒരു മറാത്തി യുവാവിനെ വിവാഹം ചെയ്തു. ഇതില്‍ കുപിതനായാണ് ധൈര്‍വീര്‍ മകളെ കൊന്നത്. ചെക്ക് മേടിക്കുവാന്‍ വീട്ടിലേക്ക് ക്ഷണിച്ചാണ് ഇയാള്‍ കൊല നടത്തിയത്.
വീട്ടിലെത്തിയ വന്ദനയെ റിവോള്‍വര്‍ ഉപയോഗിച്ച് ഇയാള്‍ വെടിവച്ചു കൊല്ലുവാന്‍ ശ്രമിച്ചു. ഇതു കണ്ട് വീട്ടിലേക്ക് നാട്ടുകാരനായ ഒരു യുവാവ് ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ ശ്രമിച്ചു.
തുടര്‍ന്ന്, ധൈര്‍വീര്‍ മകളെ വീടിനുള്ളിലേക്ക് കൊണ്ടു പോയി മഴു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. വന്ദനയുടെ അമ്മയും സഹോദരിയും കൊല നടത്തുവാന്‍ സഹായിച്ചുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവ് പറയുന്നു.
|