പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാംബ:ഭീകരര്‍ക്കായി തെരച്ചല്‍
ജമ്മു കാശ്‌മീരിലെ സാംബ മേഖലയില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന ചൊവ്വാഴ്‌ച തെരച്ചല്‍ നടത്തി. ഇവിടെ ഭീകരരെ കണ്ടുവെന്ന് നാട്ടുകാരാണ് സുരക്ഷാ സേനയെ അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്‌ച അന്താരാഷ്‌ട്ര അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഭീകര സംഘത്തിലുള്ളവരാണ് ഒളിച്ചിരിക്കുന്നതെന്ന് കരുതുന്നു. അതിര്‍ത്തി വഴി ഭീകരര്‍ നുഴഞ്ഞു കയറിയ സംഭവത്തെക്കുറിച്ച് അതിര്‍ത്തി രക്ഷാ സേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഞായറാഴ്‌ച സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ച് അവര്‍ ബന്ദിക്കളാക്കിയ മൂന്നു പേരെ മോചിപ്പിച്ചിരുന്നു. അതേസമയം, നുഴഞ്ഞു കയറിയ ഭീകരര്‍ക്ക് അക്രമണം നടത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ സുരക്ഷാ സേന ചൊവ്വാഴ്‌ച അറസ്റ്റു ചെയ്തു.

ഇവരില്‍ നിന്ന് 2.7 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്‌ച നടന്ന പോരാട്ടത്തില്‍ ഒരു മാധ്യമ ഫോട്ടോഗ്രാഫര്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.
കൂടുതല്‍
സിംഗൂര്‍:ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ്
മിസൈല്‍: മലയാളി വനിത ഡയറക്‍ടര്‍
സാംബ:മൂന്ന് പേര്‍ അറസ്റ്റില്‍
കര്‍ണ്ണാടകയില്‍ തരംഗമുണ്ടാക്കാന്‍ സോണിയ
വോട്ടെടുപ്പ് സംഘര്‍ഷം:2 മരണം
ബീഡിപ്പുകയില്‍ 100 ദശലക്ഷം പേര്‍