കാര്‍ഫാക്‍ടറി സ്ഥാപിക്കുവാന്‍ കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത സംഭവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സര്‍ക്കാരിനും ടാറ്റ കമ്പനിക്കും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും നോട്ടീസ് അയക്കുവാന്‍ സുപ്രീം കോടതി ചൊവ്വാഴ്‌ച തീരുമാനിച്ചു. സിംഗൂരില്‍ ടാറ്റ നാനോ കാറുകള്‍ നിര്‍മ്മിക്കുവാനുള്ള ഫാക്‍ടറി സ്ഥാപിക്കുവാന്‍ കര്‍ഷക ഭൂമി ഏറ്റെടുത്തതിന്‍റെ സാധുത പരിശോധിക്കുവാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
മുഖ്യന്യായാധിപന്‍ കെജി ബാലകൃഷ്‌ണന്‍ അടങ്ങുന്ന ബെഞ്ചാണ് ഈ തീരുമാനമെടുത്തത് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിലെ രണ്ടാം അദ്ധ്യായം അനുസരിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. പൊതു ആവശ്യത്തിനായി ഉടമയുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ ഈ നിയമം അനുവദിക്കുന്നു .
ഇതിനെ എതിര്‍ത്ത് കര്‍ഷകര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. പ്രത്യേക സാമ്പത്തിക മേഖല പൊതു താല്‍പ്പര്യത്തിനു വേണ്ടിയിട്ടാണ് നിര്‍മ്മിക്കുന്നതെന്ന് ഒരിക്കലും പറയുവാന്‍ കഴിയുകയില്ല. തികച്ചും വാണിജ്യ ലക്‍ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഫലപുഷ്‌ടിയുള്ള ഭൂമി ഏറ്റെടുക്കരുതെന്ന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിലെ ഏഴാം അദ്ധ്യായം പറയുന്നുണ്ട്.
കര്‍ഷകനുമായി നേരിട്ട് സംസാരിച്ച് വില ഉറപ്പിക്കണമെന്നും ഈ അദ്ധ്യായം വ്യക്തമാക്കുന്നതായും ഫാക്ടറിയെ എതിര്‍ക്കുന്ന കര്‍ഷകര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സിംഗൂരിലെ ഫലപുഷ്‌ടിയുള്ള 1000 ഏക്കര്‍ കര്‍ഷക ഭൂമി കാര്‍ ഫാക്‍ടറിക്കായി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ 2006 ഓഗസ്റ്റിലാണ് പുറപ്പെടുവിച്ചത്.
|