പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മിസൈല്‍: മലയാളി വനിത ഡയറക്‍ടര്‍
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മിസൈല്‍ പദ്ധതിയുടെ ഡയറക്‍ടറായി ഒരു വനിതയെ നിയമിച്ചു. മലയാളിയായ ഡോക്‍ടര്‍ ടെസി തോമസാണ് ഈ ചരിത്ര നേട്ടത്തിന് ഉടമസ്ഥയായിരിക്കുന്നത്.

2000 കിലോമീറ്റര്‍ പരിധിയുള്ള ആണവ വാഹക ശേഷിയുള്ള അഗ്നി-3 മിസൈലിന്‍റെ പരിഷ്‌കരണ പദ്ധതിക്കായിട്ടാണ് ടെസിയെ ഡയറക്‍ടറായി നിയമിച്ചിട്ടുള്ളത്. പ്രതിരോധ ഗവേഷണ വികസന മന്ത്രാലയത്തിലെ ശാസ്‌ത്രജ്ഞയായ ടെസി അഗ്നി-3 മിസൈല്‍(3000 കിലോമീറ്റര്‍ ദൈര്‍ഘ്യം) പദ്ധതിയുടെ അസോസിയേറ്റ് ഡയറക്‍ടറായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു.

‘ഞാന്‍ എന്‍റെ ജോലി ഇഷ്‌ടപ്പെടുന്നു.രാജ്യത്തിന്‍റെ സുരക്ഷക്കായി സംഭാവന നല്‍കുവാന്‍ കഴിയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്‘,ടെസി പറഞ്ഞു. അഗ്നി-3 മിസൈലുകളുടെ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു ശാസ്‌ത്രജ്ഞരെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് തിങ്കളാഴ്‌ച ആദരിച്ചിരുന്നു.

അഗ്നി-3 മിസൈല്‍ പദ്ധതിയില്‍ ടെസി അടക്കം നാലു വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിരോധ വിഭാഗത്തിന് ആവശ്യമായ ടാങ്കുകള്‍, മിസൈലുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ 200‍ വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
കൂടുതല്‍
സാംബ:മൂന്ന് പേര്‍ അറസ്റ്റില്‍
കര്‍ണ്ണാടകയില്‍ തരംഗമുണ്ടാക്കാന്‍ സോണിയ
വോട്ടെടുപ്പ് സംഘര്‍ഷം:2 മരണം
ബീഡിപ്പുകയില്‍ 100 ദശലക്ഷം പേര്‍
മായാവതിക്കെതിരെ കോണ്‍‌ഗ്രസ്
രാഷ്‌ട്രപതിഭവ‍ന് വൈദ്യുതിബില്‍ 4കോടി!