നന്ദിഗ്രാമില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. നന്ദിഗ്രാമില്‍ മൊത്തം 220 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. നന്ദിഗ്രാം സ്ഥിതി ചെയ്യുന്ന ഈസ്റ്റ് മിഡാനപ്പൂര്‍ ജില്ലയില്‍ മൊത്തം 3,230 പോളിംഗ് ബൂത്തുകളാണുള്ളത്.
‘നന്ദിഗ്രാമില്‍ പോളിംഗ് സമാധാനപരമായി പുരോഗമിക്കുന്നു. അക്രമണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിച്ചിട്ടുണ്ട്’,ഈസ്റ്റ് മിഡാനപ്പൂര്‍ പൊലീസ് സുപ്രണ്ടന്‍റ് എസ്‌എസ് പാണ്ഡ പറഞ്ഞു.
നന്ദിഗ്രാമില്‍ പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്നും ക്രമസമാധാന പാലനത്തിനായി സിആര്‍പിഎഫ് സംസ്ഥാന പൊലീസിനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ മൊത്തം 2.4 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ 10 മണിവരെ 20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. 18 ജില്ലകളിലെ അഞ്ച് എണ്ണത്തിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് മേയ് 14 നും മൂന്നാം ഘട്ടം മേയ് 18 നുമാണ് നടക്കുക.
|