പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നന്ദിഗ്രാം:ഡി‌ഐജി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന്
നന്ദിഗ്രാമിലെ സോനാച്ചൂര ജില്ലയിലെ രണ്ട് സ്‌ത്രീകള്‍ സി‌ആര്‍‌പി‌എഫ് ഡി‌ഐജി പീഡിപ്പിക്കുവാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. ഡിഐജി അലോക് രാജിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്

ശനിയാഴ്‌ച രാത്രി നടന്ന റെയ്ഡിന് ഇടയിലാണ് അലോക് രാജ് പീഡനം നടത്തുവാന്‍ ശ്രമിച്ചതെന്ന് പരാതിക്കാരികള്‍ ആരോപിക്കുന്നു. അതേസമയം, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അലോക് പറഞ്ഞു.

‘ഇത്തരം ആരോപണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. എന്‍റെ കര്‍ത്തവ്യങ്ങള്‍ ഇവിടെ ഞാന്‍ തുടരും. അവയില്‍ നിന്ന് പിന്‍‌തിരിപ്പിക്കാന്‍ ഒന്നിനും കഴിയുകയില്ല.

ശനിയാഴ്‌ച ഒരു അടിയന്തര യോഗം നടന്നതിനാല്‍ ഞാന്‍ സി‌ആര്‍‌പി‌എഫ് ക്യാമ്പില്‍ നിന്ന് പുറത്തേക്ക് പോയിട്ടില്ല. പൊലീസ് പരാതിയെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല’,അലോക് രാജ് പറഞ്ഞു.
കൂടുതല്‍
ബീഹാറില്‍ വീണ്ടും തല്ലിക്കൊല്ലല്‍
കര്‍ണ്ണാടക:ബിജെപിക്ക് 31 സീറ്റുകള്‍ ലഭിക്കുമെന്ന്
കര്‍ണ്ണാടക:50 ശതമാനം പോളിംഗ്
കരാര്‍:പ്രണബ്-റൈസ് ചര്‍ച്ച നടന്നു
മെഴുകുതിരി കെടുത്തി ഗിന്നസിലേക്ക്
അഖിലേഷ് ബി‌എസ്‌പിയില്‍ ചേര്‍ന്നു