ബീഹാറില്‍ ജനക്കൂട്ടത്തിന്‍റെ നീതി നടപ്പിലാക്കല്‍ തുടരുന്നു. ബില്‍ഹൌര്‍ ജില്ലയില്‍ രണ്ടു ആളുകളെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം ശനിയാഴ്‌ച രാത്രി തല്ലിക്കൊന്നു.
‘ജനക്കൂട്ടത്തില്‍ നിന്ന് ബലം ഉപയോഗിച്ച് പണം പിരിക്കുവാന്‍ ഗുണ്ടാ സംഘത്തിലെ രണ്ട് യുവാക്കള്‍ എത്തി . എന്നാല്‍, രണ്ടു പേര്‍ പണം നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന്,ഇവരെ തട്ടി കൊണ്ടു പോകുവാന്‍ യുവാക്കള്‍ ശ്രമിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ യുവാക്കളെ തല്ലിക്കൊന്നു‘, പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നു.
സംസ്ഥാനത്ത് വെള്ളിയാഴ്‌ച വീട്ടില്‍ നിന്ന് മോഷണം നടത്തുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. 2007 സെപ്റ്റംബറില്‍ വൈശാലി ജില്ലയില്‍ ഖുരി സമുദായത്തില്‍ പെട്ട 10 യുവാക്കളെ മോഷ്‌ടാക്കളെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നിരുന്നു. പിന്നീട്, നടന്ന അന്വേഷണത്തില്‍ ഇവര്‍ മോഷ്‌ടാക്കള്‍ അല്ലെന്ന് വ്യക്തമായിരുന്നു.
|