പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കര്‍ണ്ണാടക:ബിജെപിക്ക് 31 സീറ്റുകള്‍ ലഭിക്കുമെന്ന്
WDFILE
കര്‍ണ്ണാടകയില്‍ ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 സീറ്റുകള്‍ ലഭിക്കുമെന്ന് എന്‍‌ഡി‌ടിവി എക്സിറ്റ്പോള്‍ സര്‍വേ. സംസ്ഥാനത്തെ 89 നിയമസഭ മണ്ഡലങ്ങളിലേക്ക് ശനിയാഴ്‌ചയാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.

ജനതാദള്‍ സെക്യുലര്‍ 30 സീറ്റുകളും കോണ്‍‌ഗ്രസ് 25 സീറ്റുകളും നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി‌ജെപിക്ക് 11 സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമെന്നാ‍ണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജനതാദള്‍ സെക്യുലറിന് ആറു സീറ്റുകളും കോണ്‍‌ഗ്രസിന് അഞ്ചു സീറ്റുകളും കുറയുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. 30 നിയോജക മണ്ഡലങ്ങളിലെ 7248 വോട്ടര്‍മാരാണ് പങ്കെടുപ്പിച്ചാണ് എക്സിറ്റ് പോള്‍ നടത്തിയത്.

ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പോളിംഗാണ് ശനിയാഴ്‌ച രേഖപ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി,അദ്ദേഹത്തിന്‍റെ സഹോദരന്‍ എച്ച്‌ഡി രേവണ്ണ എന്നിവരടക്കം 953 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്നത്.

രണ്ടാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പ് മേയ് 16 നാണ്. മൂന്നാം ഘട്ടം മേയ് 22 നും.
കൂടുതല്‍
കര്‍ണ്ണാടക:50 ശതമാനം പോളിംഗ്
കരാര്‍:പ്രണബ്-റൈസ് ചര്‍ച്ച നടന്നു
മെഴുകുതിരി കെടുത്തി ഗിന്നസിലേക്ക്
അഖിലേഷ് ബി‌എസ്‌പിയില്‍ ചേര്‍ന്നു
പ്രവാസജീവിതം:ഹുസൈന്‍ പ്രതികരിച്ചില്ല
കര്‍ണ്ണാടക:10 മണിവരെ 15% പോളിംഗ്