പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കര്‍ണ്ണാടക:50 ശതമാനം പോളിംഗ്
കര്‍ണ്ണാടകയില്‍ ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് മൊത്തം 1.73 കോടി വോട്ടര്‍മാരാണുള്ളത്.

11 ജില്ലകളിലായി 89 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചിക്‍‌പെറ്റ് നിയോജക മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുവാന്‍ ശ്രമിച്ച ഒരു വിഭാഗം ആളുകളെ വിരട്ടിയോടിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

മറ്റു അനിഷ്‌ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. സുരക്ഷാ ക്രമീകരണകങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മൊത്തം 58000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി,അദ്ദേഹത്തിന്‍റെ സഹോദരന്‍ എച്ച്‌ഡി രേവണ്ണ എന്നിവരടക്കം 953 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് മേയ് 16 നാണ്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് 22 നുമാണ്.
കൂടുതല്‍
കരാര്‍:പ്രണബ്-റൈസ് ചര്‍ച്ച നടന്നു
മെഴുകുതിരി കെടുത്തി ഗിന്നസിലേക്ക്
അഖിലേഷ് ബി‌എസ്‌പിയില്‍ ചേര്‍ന്നു
പ്രവാസജീവിതം:ഹുസൈന്‍ പ്രതികരിച്ചില്ല
കര്‍ണ്ണാടക:10 മണിവരെ 15% പോളിംഗ്
ആര്‍ഡി‌എക്സ് പിടിച്ചെടുത്തു