പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മെഴുകുതിരി കെടുത്തി ഗിന്നസിലേക്ക്
ഒറ്റ ഊതല്‍ കൊണ്ട് നിങ്ങള്‍ക്ക് കത്തിച്ചു വച്ച 151 മെഴുകുതിരികളില്‍ കൂടുതല്‍ കെടുത്തുവാന്‍ കഴിഞ്ഞാല്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാം!.

നിലവില്‍ ഈ ഇനത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിരിക്കുന്നത് തമിഴ്നാട് സ്വദേശിയായ വി ശങ്കരനാരായണനാണ്. സ്ഥാനം ലഭിച്ചത് അറിയിച്ചുകൊണ്ട് ഗിന്നസ് ബുക്ക് അധികൃതര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്‍ടര്‍ ഇയാള്‍ക്ക് ഈയിടെ കൈമാറി.

21 വയസ്സുള്ള ഈ യുവാവ് ജനുവരിയിലാണ് 151 മെഴുകുതിരികള്‍ ഊതികെടുത്തുന്ന പ്രകടനം നടത്തിയത്. ഫ്രാന്‍സ് പൌരനായ ഡേവിഡ് ലാമിയില്‍ നിന്നാണ് ശങ്കരനാരായണന്‍ റെക്കോര്‍ഡ് പിടിച്ചെടുത്തത്.

2001ല്‍ ലാമി ഒറ്റ ഊതലിന് കത്തിച്ചു വച്ച 117 മെഴുകുതിരികള്‍ കെടുത്തിയിരുന്നു. യോഗ വഴി ശ്വാസ ക്രമീകരണ വിദ്യ പഠിച്ചാണ് ശങ്കരനാരായണന്‍ ഈ റെക്കോര്‍ഡ് നേടിയെടുത്തത്. ആറു മാസത്തോളം ശങ്കരനാരായണന്‍ പരിശീലനം നടത്തിയിരുന്നു.
കൂടുതല്‍
അഖിലേഷ് ബി‌എസ്‌പിയില്‍ ചേര്‍ന്നു
പ്രവാസജീവിതം:ഹുസൈന്‍ പ്രതികരിച്ചില്ല
കര്‍ണ്ണാടക:10 മണിവരെ 15% പോളിംഗ്
ആര്‍ഡി‌എക്സ് പിടിച്ചെടുത്തു
‍വൈദ്യുതി പ്രതിസന്ധിയില്ല :ബുദ്ധദേവ്
രാമദോസിന് ‘ചീത്തദിനം’: ബച്ചന്‍