പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‍വൈദ്യുതി പ്രതിസന്ധിയില്ല :ബുദ്ധദേവ്
WDFILE
പശ്ചിമബംഗാളില്‍ വൈദ്യുതി പ്രതിസന്ധിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. അതേസമയം, രാജ്‌ഭവനില്‍ സ്വമേധയാ പവര്‍കട്ട് ഏര്‍പ്പെടുത്തുവാനുള്ള ഗവര്‍ണര്‍ ഗോപാലകൃഷ്‌ണ ഗാന്ധിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചു.

‘സംസ്ഥാനത്ത് പറയത്തക്ക വൈദ്യുതി പ്രതിസന്ധിയൊന്നുമില്ല. എന്നാല്‍, ചില സമയങ്ങളില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം വൈദ്യുതി തടസ്സം അനുഭവപ്പെടുന്നുണ്ട്, ഭട്ടാചാര്യ പറഞ്ഞു.

‘എനിക്ക് അതിനെക്കുറിച്ച് അറിയില്ല. നിങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് ജ്യോതിബസു, ബിമന്‍ ബോസ് എന്നിവരോട് ചോദിക്കുന്നതായിരിക്കും നല്ലത്’, രാജ്‌ഭവനില്‍ പവര്‍കട്ട് ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തെ മുതിര്‍ന്ന സിപി‌ഐ(എം)നേതാവ് ജ്യോതിബസു, സി‌പി‌ഐ(എം) സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് തുടങ്ങിയവര്‍ വിമര്‍ശിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ ‘ശിശുവിനെപോലെ’യാണ് പെരുമാറുന്നതെന്ന് ബസു ആരോപണം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടോയെന്നതിനെക്കുറിച്ച് ഗവര്‍ണര്‍ വൈദ്യുതി മന്ത്രിയോട് അന്വേഷിക്കേണ്ടതായിരുന്നുവെന്നും ബസു പറഞ്ഞു.

കൊല്‍ക്കത്ത നഗരത്തില്‍ ഇപ്പോള്‍ പവര്‍ കട്ട് പതിവായി ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ജനങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ബുധനാഴ്‌ച മുതല്‍ രാജ്‌ഭവനില്‍ രണ്ട് മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.
കൂടുതല്‍
രാമദോസിന് ‘ചീത്തദിനം’: ബച്ചന്‍
കര്‍ണാടക വോട്ടെടുപ്പ് തുടങ്ങി
മുംബൈ കലാപം: എം‌എല്‍‌എയെ വെറുതെ വിട്ടു
ഇന്ത്യ 6 അന്തര്‍വാഹിനികള്‍ വാങ്ങുന്നു
കേന്ദ്ര സ്കോളര്‍ഷിപ്പിന് അനുമതിയായി
പണപ്പെരുപ്പം നിയന്ത്രണവിധേയം: ചിദംബരം