പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യന്‍ കുട്ടികള്‍ ബലിയാടുകള്‍
ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുള്ള 53ശതമാനം കുട്ടികളും അടിസ്ഥാന ആരോഗ്യ സംരക്ഷണമില്ലാതെയാണ് വളരുന്നതെന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള ആഗോള സംഘടനയായ സേവ് ചില്‍ഡ്രന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

അടിസ്ഥാന ആരോഗ്യ സംരക്ഷണ അഭാവം മൂലം ഇന്ത്യ, ബ്രസീല്‍, ഈജിപ്ത് തുടങ്ങിയ രാഷ്‌ട്രങ്ങളിലെ കുട്ടികള്‍ അഞ്ചു വയസ്സിനു മുമ്പ് മറ്റു രാഷ്‌ട്രങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് മരിക്കാനുള്ള സാദ്ധ്യത മൂന്നു മടങ്ങാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ 66% പാവപ്പെട്ട കുട്ടികള്‍ക്കും ആരോഗ്യസംരക്ഷണം ലഭിക്കുന്നില്ല. ഇന്ത്യയില്‍ അഞ്ചു വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. രാജ്യത്ത് മോശം ആരോഗ്യം മൂലം ഈ പ്രായത്തിലുള്ള ഓരോ അഞ്ച് ആണ്‍കുട്ടികള്‍ മരിക്കുന്ന സ്ഥാനത്ത് എട്ടു പെണ്‍കുട്ടികളുടെ ജീവനാണ് ഇല്ലാതാവുന്നത്.

ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ ആരോഗ്യത്തിനായി വളരെ കുറച്ച് പണമേ ചെലവാക്കുന്നുള്ളൂ. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഡോക്‍ടര്‍മാരുടെ സേവനവും വളരെക്കുറച്ച് മാത്രമേ ലഭിക്കുന്നുള്ളൂ.

ആഗോളതലത്തില്‍ അഞ്ചുവയസ്സിനു താഴെയുള്ള 200 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് ശരിയായ ആരോഗ്യപരിചരണം ലഭിക്കുന്നില്ല. എത്യോപ്യ, ചാഡ് തുടങ്ങിയ ദരിദ്ര രാഷ്‌ട്രങ്ങളിലെ അഞ്ചുവയസ്സിനു താഴെയുള്ള 80 ശതമാനം കുട്ടികള്‍ക്കും ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ അടിസ്ഥാന ആരോഗ്യസംരക്ഷണം ലഭിക്കുന്നില്ല‘,റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല്‍
അന്‍‌പുമണി രാജിവെക്കണം:ബിജെപി
ഹുസൈനെതിരെ നടപടികളില്ല
വേണുഗോപാലിനെ തിരിച്ചെടുക്കണമെന്ന് കോടതി
അഗ്നി-3:പ്രത്യേക രാജ്യത്തെ ലക്‍ഷ്യം വച്ചിട്ടല്ലെന്ന്
സബീല്‍ അഹമ്മദ് ബാംഗ്ലൂരിലെത്തി
ആര്‍‌ജെഡി യു‌പി‌എയുമായി ഇടയുന്നു