പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാണ്ഡഹാര്‍ : അദ്വാനിക്ക് അറിവുണ്ടായിരുന്നു
PRO
കാണ്ഡഹാറിലേക്ക് ഭീകരര്‍ക്കൊപ്പം വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് പോവുന്ന വിവരത്തെ കുറിച്ച് അറിഞ്ഞില്ല എന്ന് എല്‍കെ അദ്വാനി ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് ബിജെപി.

ഹൈദരാബാദില്‍ വെള്ളിയാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തില്‍ വച്ച് ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡിയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയായാണ് ബിജെപി മാധ്യമ സമ്മേളനം നടത്തിയത്.

ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാനായി വിട്ടയച്ച ഭീകരര്‍ക്കൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ജസ്വന്ത് സിംഗ് പോകണം എന്ന തീരുമാനം കാബിനറ്റ് സമിതിയാണ് എടുത്തത്. ഈ തീരുമാനം എടുത്ത സുരക്ഷാ യോഗത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനിയും സന്നിഹിതനായിരുന്നു, രാജീവ് പ്രതാപ് റുഡി പറഞ്ഞു.

അദ്വാനിയെ അന്നത്തെ പ്രധാനമന്ത്രി വിശ്വാസത്തിലെടുക്കാത്തതിനെയും ഈ വിഷയത്തില്‍ ബിജെപി നേതാക്കളുടെ വിരുദ്ധ പ്രസ്താവനകളെയും സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. “ സോണിയയ്ക്ക് പലകാര്യങ്ങളും അറിയില്ല. രാജ്യത്തും യുപി‌എ സര്‍ക്കാരിനുള്ളിലും നടക്കുന്ന പലകാര്യങ്ങളും അവര്‍ക്ക് അറിയില്ല”, എന്നായിരുന്നു റൂഡിയുടെ മറുപടി.

എന്‍ഡി‌എ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്നു തീരുമാനങ്ങള്‍ എടുക്കുന്നത്. യുപി‌എ ഭരണത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ കഴിയാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും റൂഡി കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍
കശ്‌മീര്‍ മോഹവുമായി നവാസ്!
സിനിമാ സമരത്തിന് സഭയുടെ അഭിവാദ്യങ്ങള്‍!
ഖുറാനയെ ബി‌ജെ‌പി തിരിച്ചെടുത്തു
ലാലുവിനെതിരെയുള്ള ഹര്‍ജി തള്ളി
93 സ്‌ഫോടനം: ശൈഖിന്‍റെ വധശിക്ഷയ്‌ക്ക് സ്‌റ്റേ
ഇംഗ്ലീഷ് ടീച്ചറായി റേഡിയോ!