പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കശ്‌മീര്‍ മോഹവുമായി നവാസ്!
WDFILE
ഭൂമിയിലെ സ്വര്‍ഗമായ ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ് മേധാവി നവാസ് ഷെരീഫ്. പ്രകൃതി സൌന്ദര്യം ആസ്വദിക്കാനാണ് അദ്ദേഹം സന്ദര്‍ശനം നടത്തുവാന്‍ ആഗ്രഹിക്കുന്നതെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ തെറ്റി!.

ജമ്മു കാശ്‌മീരിലെ കുടുംബ വേരുകള്‍ കണ്ടെത്തുവാനാണ് അദ്ദേഹം അവിടെ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് മെഹബൂബ മുഫ്‌തിയെ അറിയിച്ചു കഴിഞ്ഞു.

ഒരു യോഗത്തില്‍ പങ്കെടുക്കുവാന്‍ ഇസ്ലാമബാദിലെത്തിയ മുഫ്‌തിയുമായി വ്യാഴാഴ്‌ച ഷെരീഫ് സംസാരിച്ചിരുന്നു. ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം മുഫ്‌തിയെ ഷെരീഫ് അറിയിച്ചപ്പോള്‍ അവര്‍ ഷെരീഫിനെ അവിടേക്ക് ക്ഷണിച്ചു.

‘ നവാസ് ഷെരീഫ് ജമ്മു കാശ്മീരിന്‍റെ പുത്രനാണ്. എല്ലാ രാഷ്‌ട്രീയ വ്യത്യാസങ്ങളും മാറ്റി വെച്ച് ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യും’,ന്യൂഡല്‍ഹിലേക്ക് തിരിക്കും മുമ്പ് മുഫ്‌തി പറഞ്ഞു. തെക്കന്‍ ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ നഗരത്തില്‍ നിന്നാണ് ഷെരീഫിന്‍റെ പൂര്‍വികര്‍ പാകിസ്ഥാനിലേക്ക് കുടിയേറിയത്.

ഷെരീഫിന്‍റെ ജമ്മുകാശ്‌മീര്‍ സ്വദേശിയായ ഡോക്‍ടര്‍ സുഹൃത്ത് ശ്രീനഗറില്‍ പണി തീര്‍ത്ത ആശുപത്രി ഉദ്‌ഘാടനം ചെയ്യുവാന്‍ അവിടേക്ക് പോകുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കൂടുതല്‍
സിനിമാ സമരത്തിന് സഭയുടെ അഭിവാദ്യങ്ങള്‍!
ഖുറാനയെ ബി‌ജെ‌പി തിരിച്ചെടുത്തു
ലാലുവിനെതിരെയുള്ള ഹര്‍ജി തള്ളി
93 സ്‌ഫോടനം: ശൈഖിന്‍റെ വധശിക്ഷയ്‌ക്ക് സ്‌റ്റേ
ഇംഗ്ലീഷ് ടീച്ചറായി റേഡിയോ!
ഗോപാലസ്വാമി കര്‍ണ്ണാടക സന്ദര്‍ശിക്കും