ഗ്ലാമര്‍ തിളക്കം മറന്ന് ഹൊഗ്‌നിക്കല്‍ വിഷയത്തില്‍ സമരത്തിനിറങ്ങിയ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്ക് തമിഴ്‌നാട് നിയമസഭയുടെ വക അഭിവാദ്യങ്ങള്‍!.തമിഴ്‌നാട് ധനമന്ത്രി കെ അമ്പഴകനാണ് സഭയുടെ അഭിവാദ്യങ്ങള്‍ സിനിമാപ്രവര്‍ത്തകരെ അറിയിച്ചത്.
സിനിമാ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും നടത്തുന്ന സമരം വിജയിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.’കര്‍ണ്ണാടകയില്‍ തമിഴ്സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടിലെ സിനിമാപ്രവര്‍ത്തകര്‍ സമാധാനപരമായ സമരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിയമസഭ നിറഞ്ഞ മനസ്സോടെയുള്ള അഭിവാദ്യങ്ങള്‍ അവരെ അറിയിക്കുന്നു‘,അദ്ദേഹം പറഞ്ഞു. ഹൊഗ്‌നിക്കല്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട്ടില്‍ സിനിമാ താരങ്ങള്‍ നിരാഹാരം നടത്തുന്നതിനോട് അനുഭാവം പ്രകടിപ്പിച്ച് സിനിമാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്‌ച സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല.
ദക്ഷിണേന്ത്യന്‍ സിനിമാ ചേമ്പര്‍ ഓഫ് കൊമേഴ്‌സാണ് നിരാഹാര സമരം സംഘടിപ്പിച്ചിരിക്കുന്നത്. ബാംഗ്ലൂരില്‍ തമിഴ്‌സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ട് സിനിമാ തീയേറ്ററുകള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. തമിഴ്‌ചാനലുകള്‍ കര്‍ണ്ണാടകയില്‍ നിരോധിക്കണമെന്നും ഒരു വിഭാഗം ആളുകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
|