പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇംഗ്ലീഷ് ടീച്ചറായി റേഡിയോ!
റേഡിയോ വഴി ഇംഗ്ലീഷ് ഭാഷ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ബീഹാര്‍ സര്‍ക്കാരിന്‍റെ പദ്ധതി ദേശീയശ്രദ്ധയാകര്‍ഷിക്കുന്നു!. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇം‌ഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനും വ്യാകരണം മനസ്സിലാക്കുന്നതിനും ആവശ്യമായ പാഠങ്ങള്‍ റേഡിയോ വഴി നല്‍കുന്നത്.

വിദ്യാലയസമത്തു തന്നെയാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. ആഴ്‌ചയില്‍ മൂന്നു തവണ വീതം.

‘ഇംഗ്ലീഷ് ഭാഷയിലെ അക്ഷരമാലയും പ്രാഥമികമായ വാക്കുകളും എനിക്കറിയില്ലായിരുന്നു. റേഡിയോ പരിപാടി ശ്രദ്ധിക്കുവാന്‍ തുടങ്ങിയ ശേഷം എന്‍റെ ഇംഗ്ലീഷ് മെച്ചപ്പെട്ടു’,ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാജേഷ് ആനന്ദ് പറയുന്നു.

37 ജില്ലയിലെ ആറു ദശലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടി ഉപകാരം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. 40 ദശലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്.

ബാംഗ്ലൂര്‍ ആസ്ഥാനമായ സര്‍ക്കാര്‍ ഇതര സംഘടനയായ എഡ്യുക്കേഷന്‍ ഡെവലപ്പ്‌മെന്‍റ് സെന്‍റര്‍, യു‌എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്‌മെന്‍റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

50 ഗാനങ്ങളും ചെറു പാഠങ്ങളും വഴിയും വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുവാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കൂടുതല്‍
ഗോപാലസ്വാമി കര്‍ണ്ണാടക സന്ദര്‍ശിക്കും
തമിഴ്‌നാട്:സിനിമാ ബന്ദ് തുടങ്ങി
കരാര്‍:പ്രതീക്ഷ കൈവിടാതെ യു‌എസ്
സോണിയ അദ്വാനിയെ ചോദ്യംചെയ്യുന്നു
ഫോര്‍ബ്സ് പട്ടികയില്‍ 48 ഇന്ത്യന്‍ കമ്പനികള്‍!
ലോക പിന്തുണ തേടി വീണ്ടും ലാമ