പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മീര നായര്‍ക്ക് പ്രവാസി അവാര്‍ഡ്
പ്രശസ്ത സിനിമാ സംവിധായക മീരാ നായര്‍ 2007 ലെ മികച്ച ഇന്ത്യന്‍ പ്രവാസി വ്യക്തിത്വത്തിനുള്ള അവാര്‍ഡ് സ്വീകരിച്ചു. ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്‌ച നടന്ന ചടങ്ങില്‍ വച്ചാണ് മീര അവാര്‍ഡ് സ്വീകരിച്ചത്.

പെപ്സി ചെയര്‍പേഴ്‌സണും സി‌ഇ‌ഒയുമായ ഇന്ദ്ര നൂയിയാണ് അവാര്‍ഡ് സമ്മാനിച്ചത്. 2006 ലെ അവാര്‍ഡ് ഇന്ദ്രയ്‌ക്കായിരുന്നു.

സമുദായങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയില്‍ പാ‍ലം പണിയുവാന്‍ കഴിഞ്ഞ, മികച്ച ഭാവനയുള്ള വ്യക്തിത്വമാണ് മീരയുടെതെന്ന് ഇന്ദ്ര നൂയി അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് പറഞ്ഞു. മീര നായര്‍ തന്‍റെ പുതിയ സിനിമയായ അമേലിയയുടെ ഷൂട്ടിംഗ് തിരക്കിനിടയില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിക്കുവാന്‍ എത്തിയത്.

ഒറീസയില്‍ ജനിച്ച മീര നായര്‍ ഇന്ന് ഹോളിവുഡിലെ തിരക്കേറിയ സംവിധായകയാണ്. മീര ഭായി ഫിലിംസെന്ന പേരില്‍ ഇവര്‍ക്ക് സിനിമാ നിര്‍മ്മാണ കമ്പനിയുമുണ്ട്.

ഇവരുടെ ആദ്യ സിനിമയായ ‘സലാം ബോംബെ‘യ്‌ക്ക് ഗോള്‍ഡണ്‍ ക്യാമറ അവാര്‍ഡ് ലഭിച്ചിരുന്നു. ഇവര്‍ സംവിധാനം ചെയ്ത ‘മണ്‍സൂണ്‍ വെഡിങ്ങ്‘, ‘കാമസൂത്ര‘ തുടങ്ങിയ ചിത്രങ്ങള്‍ ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2008 ല്‍ നടക്കുന്ന ഒന്‍‌പതാം ബോളിവുഡ് ഫിലിം ഫെസ്‌റ്റിവലില്‍ മീരയ്‌ക്ക് ‘പ്രൈഡ് ഓഫ് ഇന്ത്യ‘ അവാര്‍ഡ് സമ്മാനിക്കും.
കൂടുതല്‍
കരാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല:കാരാട്ട്
ഉത്തരേന്ത്യക്കാര്‍ക്കെതിരെ വീണ്ടും ആക്രമണം
സി‌പി‌ഐ(എം) പാര്‍ട്ടി കോണ്‍‌ഗ്രസ് ആരംഭിച്ചു
സിമി ബാംഗ്ലൂരും ലക്‍ഷ്യമിട്ടിരുന്നു
ടിബറ്റ്:ചൈന ഇന്ത്യയോട് ഇടയുന്നു
കരാര്‍: തയ്യാറെടുത്തുവെന്ന് യു‌എസ്