മാധ്യമ ശ്രദ്ധ നേടിയ ശിവാനി ഭട്ട്‌നഗര്‍ കൊലക്കേസിന്‍റെ വിധി ഡല്‍ഹിയിലെ അതിവേഗ കോടതി വ്യാഴാഴ്‌ച പുറപ്പെടുവിക്കും. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ.ശര്‍മ്മ ഉള്‍പ്പടെ ആറു പേരാണ് ഈ കേസിലെ പ്രതികള്‍.
നീണ്ട ഒമ്പതു വര്‍ഷത്തെ വിചാരണയ്‌ക്കു ശേഷമാണ് കേസിന്‍റെ വിധി വ്യാഴാഴ്‌ച പുറപ്പെടുവിക്കുന്നത്. ഈ കേസില്‍ 209 ആളുകളില്‍ നിന്ന് മൊഴിയെടുത്തു.
കോടതി മാര്‍ച്ച് അഞ്ചിന് വിധി മാര്‍ച്ച് 18 ന് പുറപ്പെടുവിക്കുമെന്ന് അറിയിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഈ കേസിലെ പ്രതിയായ പ്രദീപ് ശര്‍മ്മ മറ്റു നാലു പേരുടെ സഹായത്തോടെ ശിവാനിയെ മാരകമായി മുറിവേല്‍പ്പിച്ചിരുന്നുവെന്നും പ്രോഷിക്യൂഷന്‍ ആരോപിക്കുന്നുണ്ട്. പ്രദീപ് ഇതിനു പുറമെ ശിവാനിയുടെ സ്വര്‍ണമാലയും ക്യാമറയും മോഷ്‌ടിച്ചിരുന്നു.
ഇന്ത്യന്‍ എക്‍സ്പ്രസ് പത്രത്തിലെ പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്‍റ് ആയിരുന്നു ശിവാനി ഭട്ട്‌നഗര്‍.ഡല്‍ഹിയിലെ വീട്ടില്‍ 1999 ജനുവരി 23 ന് ശിവാനിയെ കൊല്ലപ്പെട്ട നിലയില്‍ കാണുകയായിരുന്നു.
|