പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്രിക്കറ്റ് പണത്തിന്: ഷാരൂഖ്
WDFILE
‘ചക്‍ദേ ഇന്ത്യ‘യില്‍ ഷാരൂഖ് ഖാന്‍റെ കബീര്‍ ഖാനെന്ന കഥാപാത്രം ഒരിക്കല്‍ തന്‍റെ ദേശ സ്‌നേഹത്തിനുമേലേറ്റ കളങ്കം കഴുകി കളയുവാനാണ് ഇന്ത്യന്‍ വനിതാ ടീമിന്‍റെ പരിശീലകനാവുന്നത്. അതേസമയം ക്രിക്കറ്റിനെ പണമുണ്ടാക്കുവാന്‍ ഉപയോഗിക്കണമെന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കൊല്‍ക്കത്ത ടീമിന്‍റെ ഉടമസ്ഥനായ കിംഗ് ഖാന്‍റെ ഇപ്പോഴത്തെ ഉപദേശം!.

‘ഇന്നത്തെ ലോകക്രമത്തില്‍ വ്യാപാരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ക്രിക്കറ്റും വ്യാപാരവും തമ്മില്‍ ഇന്ന് അഭേദ്യമായ ബന്ധമുണ്ട്.

ഇത് ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കണം. ഈ പണം ഇന്ത്യയിലെ മറ്റു കായിക ഇനങ്ങളുടെ വികസനത്തിന് ഉപയോഗിക്കണം. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പണമുണ്ടാക്കുവാനാണ് ഐ‌പി‌എല്ലില്‍ ടീമിനെ കളിപ്പിക്കുന്നതെന്ന് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഷാരൂഖിന്‍റെ കൊല്‍ക്കത്ത ടീമില്‍ പാകിസ്ഥാന്‍ ഉപനായകന്‍ മിസ്‌ബാ-ഉള്‍-ഹഖ് കളിക്കും. 180000 ഡോളര്‍ നല്‍കിയാണ് ഷാരൂഖ് മിസ്‌ബായെ സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയാണ് എസ്‌ആര്‍‌കെയുടെ ടീമിനെ നയിക്കുന്നത്.

80 ലധികം അന്താരാഷ്‌ട്ര താരങ്ങളെ ഐ‌പി‌എല്‍ ലേലത്തില്‍ വച്ചിരുന്നു. 12 ഇന്ത്യന്‍ നഗരങ്ങളായി നടക്കുന്ന ഐ‌പി‌എല്‍ ഏപ്രില്‍ 18 നാണ് ആരംഭിക്കുക.
കൂടുതല്‍
രാജ്യത്തിന്‍റെ വരുമാനം കുറവ്
കരുണാനിധിക്ക് കവിതയും ആയുധം!
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
രാമസേതു:കരടിന് അംഗീകാരം
രാമ സേതു: മന്ത്രി സഭായോഗം ഇന്ന്