പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കിംഗ് ഖാന്‍ ഐറ്റം ബോയി!
WDFILE
ബോളിവുഡ് പ്രേമികളേ, എ‌സ്‌ആര്‍‌കെയുടെ ഐറ്റം ഡാന്‍സിനൊത്ത് ചുവടുവെയ്ക്കുവാന്‍ തയ്യാറായിക്കൊള്ളുക.സംഘട്ടന സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, പിന്നണി ഗായകന്‍, ക്രിക്കറ്റ് ടീം ഉടമസ്ഥന്‍ എന്നീ പദവികള്‍ക്കു ശേഷം അദ്ദേഹം ഐറ്റം ബോയിയായി പ്രത്യക്ഷപ്പെടുവാന്‍ പോകുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളെ ത്രസിപ്പിച്ചിരിക്കുകയാണ്.

രാകേഷ് റോഷന്‍റെ ‘ക്രേസി-4‘ ലാണ് ഖാന്‍ വശ്യ മനോഹരമായ ചുവടുകള്‍ വെയ്‌ക്കുക. ഐറ്റം ഡാന്‍സിന്‍റെ നാലു ദിവസത്തെ ചിത്രീകരണം യാഷ് രാജ് സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി.

പ്രശസ്ത നൃത്ത സംവിധായകനായ അഹമ്മദ് ഖാനാണ് ഷാരൂഖിന് നൃത്തച്ചുവടുകള്‍ പറഞ്ഞുക്കൊടുക്കുന്നത്. ഷാരൂഖിന്‍റെ നൃത്ത മികവ് വേണ്ട രീതിയില്‍ ഉപയോഗിക്കുമെന്ന് അഹമ്മദ് ഖാന്‍ ഉറപ്പു നല്‍കിയത് ആസ്വാദകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

1988 ല്‍ ‘ഫൌജി‘യെന്ന ടെലിവിഷന്‍ പരമ്പരയില്‍ കമാന്‍റോ അഭിമന്യു റാവുവിന്‍റെ വേഷം അവതരിപ്പിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ച നടനാണ് ഷാരൂഖ്. 2007 ല്‍ ഷാരൂഖ് ‘ഛക് ദേ ഇന്ത്യ‘യില്‍ അവതരിപ്പിച്ച കബീര്‍ ഖാനെന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് തന്‍റെ കൊല്‍ക്കത്ത ടീ‍മിനെ 75.09 മില്യണ്‍ ഡോളര്‍ നല്‍കിയാണ് അദ്ദേഹം സ്വന്തമാക്കിയത്.
കൂടുതല്‍
അബുസലീം വീണ്ടും വിവാദത്തില്‍
ചൈന അവകാശമുന്നയിക്കുന്നു: പ്രണബ്
ലോക്‍സഭ:നടപടിയെടുക്കുമെന്ന് സ്‌പീക്കര്‍
1984 :ജസ്‌ബീര്‍ ബുധനാഴ്‌ച മൊഴി നല്‍കും
യു‌എസ് ഹിന്ദുക്കള്‍ക്ക് ലക്ഷ്‌മി കടാക്ഷം!
ഖാലിസ്ഥാന്‍:ധനസഹായം ബ്രിട്ടണില്‍ നിന്ന്