പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബജറ്റ് നിരാശപ്പെടുത്തി:ബി.ജെ.പി
PRO
കേന്ദ്ര റെയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് അവതരിപ്പിച്ച അഞ്ചാം റെയില്‍‌വേ ബജറ്റ് നിരാശപ്പെടുത്തിയെന്ന് ബി.ജെ.പി പറഞ്ഞു. ‘ബജറ്റ് നിരാശപ്പെടുത്തുന്നു എന്നായിരുന്നു ബി.ജെ.പി വക്താവ് വി.കെ. മല്‍ഹോത്ര അഭിപ്രായപ്പെട്ടത്.

അതേസമയം, ശീതീകരിച്ച ട്രെയിനുകള്‍ അഹമ്മദബാദില്‍ നിന്ന് മുംബൈയിലേയ്‌ക്ക് തുടങ്ങിയതിനു പിന്നില്‍ പണം ഉണ്ടാക്കാനുള്ള ലക്‍ഷ്യം ഒന്നുമാത്രമാണെന്ന് ബി.ജെ.പി എം.പിയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ ഹരന്‍ പഥക് പറഞ്ഞു. ബജറ്റ് മഹാരാഷ്‌ട്ര പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നിരാശയാണ് നല്‍കിയതെന്ന് ശിവസേന എം.പി മനോഹര്‍ ജോഷി പറഞ്ഞു.

ഒറീസയെ അവഗണിച്ച ലാലു ബീഹാറിന് വാരിക്കോരി നല്‍കിയെന്ന് ബിജു ജനതാദള്‍ എംപിയായ ബി‌കെ തൃപാതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എം‌പിയായ ഇല്ലിയാസ് ആസ്‌മി റെയില്‍‌വേ ബജറ്റിനെ ‘ബീഹാര്‍ ബജറ്റെ‘ന്ന് വിശേഷിപ്പിച്ചു.

സമാജ്‌വാദി പാര്‍ട്ടി എം‌പിയായ മോഹന്‍ സിംഗ് ഇത് ‘ഒരു സ്വകാര്യ കമ്പനിയുടെ ബജറ്റാ‘ണെന്ന് ആരോപിച്ചു. റെയില്‍‌വേയില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കുമെന്ന സൂചന ബജറ്റ് നല്‍കുന്നുണ്ടെന്ന് സി.പി.ഐ എം.പിമാരായ ഡി‌ രാജയും ഗുരുദാസ് ഗുപ്തയും വ്യക്തമാക്കി. ഈ വിഷയത്തില്‍ അവര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു
കൂടുതല്‍
‘ഉപഭോക്താവിന് ലാലുവിന്‍റെ അനുഗ്രഹം‘
റെയില്‍‌വെ ബജറ്റ്:ഐടിയ്‌ക്ക് പ്രാമുഖ്യം
റെയില്‍‌വേ വിഷന്‍ 2025 നടപ്പിലാക്കും
റെയില്‍‌വേ ബജറ്റ്: ചില അഭിപ്രായങ്ങള്‍
പാവപ്പെട്ടവവനെ സന്തോഷിപ്പിച്ച് ഗരീബ് രഥ്
യാത്രക്കൂലി കുറച്ചു : ലാലു