പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റെയില്‍‌വെ ബജറ്റ്:ഐടിയ്‌ക്ക് പ്രാമുഖ്യം
PTI
റെയില്‍‌വേയുടെ വികസനത്തിന് ഐ‌ടിയുടെ സാദ്ധ്യതകള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുമെന്ന് ലാലുപ്രസാദ് അവതരിപ്പിച്ച റെയില്‍‌വേ ബജറ്റ് വ്യക്തമായ സൂചനകള്‍ നല്‍കി. ഇന്ത്യന്‍ റെയില്‍‌വേയില്‍ ഐ‌ടിയുടെ സാദ്ധ്യതകള്‍ സംയോജിപ്പിക്കുന്നതിന് അടുത്ത അഞ്ചു വര്‍ഷത്തേക്കായി 25000 കോടി രൂപ ചെലവഴിക്കും.

ട്രെയിനുകളെ ഓണ്‍ ലൈന്‍ വഴി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കും. ഐ‌ടിയുടെ സാദ്ധ്യത മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന മന്ത്രാലയമാണ് റെയില്‍‌വേ. യാത്രക്കാര്‍ക്കുള്ള വിവരങ്ങള്‍ നല്‍കല്‍, മൊബൈലിലുടെ ടിക്കറ്റെടുക്കല്‍, ട്രെയിനുകളുടെ സമയങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കല്‍ എന്നിവയ്‌ക്ക് റെയില്‍‌വേ ഐ‌ടിയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ചു വരുന്നു.

ഐടിയുള്‍പ്പടെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിന് ഈ വര്‍ഷത്തെ ബജറ്റ് വളരെയധികം പ്രാധാന്യമാണ് നല്‍കുന്നത്. 195 റെയില്‍‌വേ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള പാലങ്ങള്‍ നിര്‍മ്മിക്കും. 2010 സ്റ്റെയിന്‍‌ലെസ് സ്റ്റീല്‍ കോച്ചുകള്‍ നിര്‍മ്മിക്കും. 30 പ്രധാന സ്‌റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൌകര്യം മെച്ചപ്പെടുത്തും. 20000 വാഗണുകള്‍ ല‌ഭ്യമാക്കും.
കൂടുതല്‍
റെയില്‍‌വേ വിഷന്‍ 2025 നടപ്പിലാക്കും
റെയില്‍‌വേ ബജറ്റ്: ചില അഭിപ്രായങ്ങള്‍
പാവപ്പെട്ടവവനെ സന്തോഷിപ്പിച്ച് ഗരീബ് രഥ്
യാത്രക്കൂലി കുറച്ചു : ലാലു
പത്ത് പുതിയ ഗരീബ് രഥങ്ങള്‍
ചരിത്ര നേട്ടവും ലാലുവും