പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റെയില്‍‌വേ വിഷന്‍ 2025 നടപ്പിലാക്കും
WDFILE
റെയില്‍‌വേയുടെ നവീകരണം ലക്‍ഷ്യമാക്കിയുള്ള റെയില്‍‌വേ വിഷന്‍ 2025 നടപ്പിലാക്കുമെന്ന് റെയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. പാര്‍ലമെന്‍റില്‍ റെയില്‍‌വേ ബജറ്റ് അവതരിപ്പിക്കുന്നവേളയിലാണ് അദ്ദേഹം ഇത് അറിയിച്ചത്

‘ആറുമാസത്തിനുള്ളില്‍ ഇതിന്‍റെ രൂപരേഖ തയ്യാറാക്കും. ലക്‍ഷ്യങ്ങള്‍ നേടുന്നതിന് ആവശ്യമായ നിക്ഷേപത്തെക്കുറിച്ച് ഈ രൂപരേഖ വ്യക്തമാക്കും. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന സൌകര്യങ്ങള്‍‍, ചരക്ക് കടത്തുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ എന്നിവയെക്കുറിച്ചും രൂപരേഖ വ്യക്തമാക്കും.

റെയില്‍‌വേക്ക് ഈ രൂപരേഖ പുതിയ തുടക്കം നല്‍കും. ഇതിനു പുറമെ റെയില്‍‌വേ മാനേജ്‌മെന്‍റിനും തൊഴിലാളികള്‍ക്കും സ്വയം നവീകരണത്തിന് ആവശ്യമായ പ്രചോദനം നല്‍കും‘; ലാലു പറഞ്ഞു. റെയില്‍‌വേയുടെ ആധുനീകരണത്തിനായി അടുത്ത അഞ്ചു വര്‍ഷം 250 000 കോടി രൂപ ചെലവഴിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കായി 37500 കോടി രൂപയാണ് ചെലവഴിക്കുക.
കൂടുതല്‍
റെയില്‍‌വേ ബജറ്റ്: ചില അഭിപ്രായങ്ങള്‍
പാവപ്പെട്ടവവനെ സന്തോഷിപ്പിച്ച് ഗരീബ് രഥ്
യാത്രക്കൂലി കുറച്ചു : ലാലു
പത്ത് പുതിയ ഗരീബ് രഥങ്ങള്‍
ചരിത്ര നേട്ടവും ലാലുവും
മാനുഷിക മുഖത്തോടെ ലാലു