റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് ഈ സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ചില സാധാരണക്കാരുടെ ബജറ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ താഴെക്കൊടുക്കുന്നു.
*‘ ഈ ബജറ്റില്‍ മറാത്തികള്‍ക്കായി യാതൊന്നും ബീഹാറുകാരനായ ലാലു പ്രസാദ് യാദവ് നല്‍കിയിട്ടില്ല’; വിശാല്‍, മുംബൈ
* ‘റെയില്‍വേ പ്ലാറ്റ്ഫോമുകളുടെയും കോച്ചുകള്‍ക്കുള്ളിലെയും സ്ഥിതി ദയനീയമാണ്. സമയക്രമം പാലിക്കുന്നതില്‍ റെയില്‍വേ ബഹുദൂരം പിന്നിലാണ്‘; മിനേന്ദ്ര, ന്യൂഡല്‍ഹി
*ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികളെടുക്കണം. ലാലു നാലു വര്‍ഷം കൂടി തുടരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’; പര്‍വേസ് അലി ഖന്ന, കൊല്‍ക്കത്ത
* ‘എത്ര മികച്ച ബജറ്റ്. പൊതു ബജറ്റിനെ ഇത് സ്വാധീനിക്കുമോയെന്ന് കണ്ടറിയേണ്ടിരിക്കുന്നു’; ജോണ്‍ എഫ് ഫിലിംസ്, ന്യൂഡല്‍ഹി.
|