യാത്രക്കൂലി വര്‍ദ്ധിപ്പിക്കാതെ തുടര്‍ച്ചയായി നാലാം തവണയും റയില്‍ മന്ത്രി ലാലു പ്രസാദ് യാദവ് ബജറ്റ് അവതരിപ്പിച്ച് കൈയ്യടി നേടി. യാത്രക്കൂലിയിനത്തില്‍ കൂടുതല്‍ ഇളവുകളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ബജറ്റ് അനുസരിച്ച് ഫസ്റ്റ് ക്ലാസ് എ.സി യാത്രക്കൂലിയില്‍ 7 ശതമാനവും സെക്കന്‍റ് ക്ലാസ് എ.സി യാത്രക്കൂലി 4 ശതമാനവും കുറച്ചപ്പോള്‍ തേഡ് ക്ലാസ് എ.സി യാത്രക്കൂലിയില്‍ 2 ശതമാനം കുറവാണ് വരുത്തിയിട്ടുള്ളത്.
അതേ സമയം സാധാരണ യാത്രക്കാര്‍ക്കുള്ള സെക്കന്‍റ് ക്ലാസ് യാത്രക്കൂലിയില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രയ്ക്ക് 5 ശതമാനം വരെ ഇളവാണ് നല്‍കിയിരിക്കുന്നത്.
ഇത് കൂടാതെ സാധാരണ യാത്രക്കാര്‍ക്കായി 10 പുതിയ ഗരീബ് രഥങ്ങള്‍ അനുവദിച്ചപ്പോള്‍ നിലവിലെ 16 ഗരീബ് രഥങ്ങളുടെ യാത്ര നീട്ടിയിട്ടുമുണ്ട്.
കഴിഞ്ഞ അഞ്ച് കൊല്ലങ്ങള്‍ക്കുള്ളില്‍ റയില്‍വേയ്യ് 68,778 കോടി രൂപയുടെ ലാഭം നേടിക്കൊടുക്കാനും തനിക്ക് കഴിഞ്ഞതായി അഭിമാനപൂര്‍വം ലാലു പ്രസാദ് യാദവ് ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. ഇതില്‍ നിന്ന് സര്‍ക്കാരിന് ലാഭവിഹിതമായി 15,000 കോടി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
|