കേന്ദ്ര റയില്‍വേ മന്ത്രി ചൊവ്വാഴ്ച അവതരിപ്പിച്ച റയില്‍ ബജറ്റില്‍ പുതിയ പത്ത് ഗരീബ് രഥങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം നിലവിലുള്ള 16 ഗരീബ് രഥങ്ങള്‍ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ ഗരീബ് രഥങ്ങള്‍ :
ബാംഗ്ലൂര്‍-കൊച്ചുവേളി ഗരീബ് രഥം ആഴ്ചയില്‍ മൂന്നെണ്ണം. യശ്വന്ത്‌പൂര്‍- പോണ്ടിച്ചേരി ഗരീബ് രഥം ആഴ്ചയില്‍ മൂന്നെണ്ണം. പൂന- നാഗ്‌പൂര്‍ ഗരീബ് രഥം ആഴ്ചയില്‍ മൂന്നെണ്ണം. വാരണാസി - ഡല്‍ഹി ഗരീബ് രഥം ആഴ്ചയില്‍ മൂന്നെണ്ണം. റാഞ്ചി- ഡല്‍ഹി ഗരീബ് രഥം ആഴ്ചയില്‍ രണ്ടെണ്ണം. ജമ്മു താവി - കത്ത്‌ഗിന്‍ ഗരീബ് രഥം ആഴ്ചയില്‍ ഒന്ന്. ജബല്‍പൂര്‍ - മുംബൈ ഗരീബ് രഥം ആഴ്ചയില്‍ ഒന്ന്. ഡല്‍ഹി - ജയനഗര്‍ ഗരീബ് രഥം ആഴ്ചയില്‍ ഒന്ന്.
ഇതിനൊപ്പം ലാലു തന്‍റെ ബജറ്റില്‍ എയിഡ്സ് രോഗികള്‍ക്ക് യാത്രക്കൂലിയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. പുതുതായി മദര്‍ ആന്‍റ് ചൈല്‍ഡ് എക്സ്പ്രസ്സ് തീവണ്ടി ആരംഭിക്കും. പുതിയ ബജറ്റില്‍ പാത ഇരട്ടിപ്പിക്കലിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കൂലി വര്‍ദ്ധിപ്പിക്കാതെ ഇത്തവണയും റയില്‍ ബജറ്റ് അവതരിപിച്ചതാണ് അദ്ദേഹത്തിന്‍റെ മറ്റൊരു നേട്ടം. പുതിയ ബജറ്റില്‍ പാസഞ്ചര്‍, എക്സ്പ്രസ്സ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് യാത്രക്കൂലി ഒരു രൂപ മുതല്‍ 50 രൂപ വരെ കുറച്ചു.
മറ്റ് പ്രധാന കാര്യങ്ങള്‍:
* 2009 ഓടെ കോള്‍ സെന്‍ററുകള്‍ വഴിയുള്ള റയില്‍വേ അന്വേഷണം വ്യാപകമാക്കും. * 40 കണ്ടെയ്നര്‍ ടെര്‍മിനലുകള്‍ കൂടി പുതുതായി ആരംഭിക്കും. * ആക്സില്‍ ലോഡ് ഘടിപ്പിച്ച തീവണ്ടികള്‍ ആരംഭിക്കും. * വാഗണ്‍ പാട്ടത്തിനു നല്‍കുന്നതിനായി പുതിയ നയം. * ആര്‍.പി.എഫിലെ 5,700 ഒഴിവുകള്‍ നികത്തും.
|