കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനപരമായ നിയമങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ വനിതകള്‍ക്ക് നിയമപരമായ സമത്വം നല്‍കുമെന്ന പ്രതീക്ഷയുണര്‍ത്തുന്നു എന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ . പാര്‍ലമെന്‍റില്‍ നയപ്രഖ്യാപന വേളയിലാണ് പ്രതിഭ ഇങ്ങനെ പറഞ്ഞത്.
‘നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്ത് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയതിലൂടെ സ്ത്രീകള്‍ക്ക് സ്വത്തിനുള്ള തുല്യ അവകാശം ലഭിക്കുകയും അതുവഴി നമ്മള്‍ പരിപൂര്‍ണ നിയമ സമത്വത്തിലേക്ക് അടുക്കുകയുമാണ്.’
സ്ത്രീധന നിരോധന നിയമം 1961, ‘ഇന്‍ഡീസന്‍റ് റപ്രസന്‍റേഷന്‍ ഓഫ് വുമണ്‍ (പ്രോഹിബിഷന്‍) ആക്ട്-1986, ഭ്രൂണ ഹത്യാ നിയമം 1971(മെഡിക്കല്‍ ടേര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട്) എന്നീ നിയമങ്ങള്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുണ്ട് എന്നും പ്രതിഭ പറഞ്ഞു.
ബോണ്ട് വച്ചുള്ള ജോലി, പ്ലാന്‍റേഷന്‍, ഫാക്ടറി, കുടിയേറ്റ ജോലി എന്നീ തൊഴില്‍ നിയമങ്ങളില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ മാറ്റം വരുത്തും.
“എന്‍റെ സര്‍ക്കാര്‍ സ്ത്രീധനം, ശിശുമരണം, ഭ്രൂണ ഹത്യ, മനുഷ്യക്കടത്ത് എന്നിവ ഇല്ലാതാക്കുന്നതിനും സ്ത്രീ-പുരുഷ ഭേദമില്ലാത്ത ഒരു ഇന്ത്യയ്ക്കും വേണ്ടി ശ്രമിക്കാന്‍ പ്രതിജ്ഞാ ബദ്ധമാണ്. ദേശീയ സാക്ഷരതാമിഷന്‍ സ്ത്രീ സാക്ഷരത ലക്‍ഷ്യമാക്കിയുള്ള പ്രവര്‍ത്തനം വേഗത്തിലാക്കും”- പ്രതിഭ പറഞ്ഞു.
|