പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാര്‍ലമെന്‍റ്:ബജറ്റ് സമ്മേളനം തിങ്കളാഴ്‌ച
PTIPTI
പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി ഞായറാഴ്‌ച ഉച്ചയ്‌ക്ക് സര്‍വ്വകക്ഷി യോഗം നടക്കും. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബജറ്റ് സമ്മേളനം നടക്കുക. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടു കൂടിയാണ് സമ്മേളനം ആരംഭിക്കുക

ജനപ്രിയ ബജറ്റായിരിക്കും ഫെബ്രുവരി 29 ന് ധനമന്ത്രി പി.ചിദംബരം അവതരിപ്പിക്കുകയെന്ന് നീക്ഷീക്ഷകര്‍ കരുതുന്നു. റെയില്‍‌വേ ബജറ്റ് ഫെബ്രുവരി 26 നാണ് അവതരിപ്പിക്കുക.

ജനക്ഷേമപരമായ പദ്ധതികള്‍ ഉള്ള ബജറ്റായിരിക്കണം ഇത്തവണത്തേതെന്ന് ഇടതുപക്ഷ നേതാക്കള്‍ യുപിഎ ഇടത് ഏകോപന സമിതി യോഗത്തില്‍ ആവശ്യമുയര്‍ത്തിയിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ അത് കൂട്ടുന്നതിന് ആവശ്യമായ പദ്ധതികള്‍ ചിദംബരം ബജറ്റില്‍ പ്രഖ്യാപിക്കുവാന്‍ സാധ്യതയുണ്ട്.


സ്‌ത്രീകളുടെയും കര്‍ഷകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. റെയില്‍‌വേ ബജറ്റില്‍ യാത്രാക്കൂലി വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമായ സൂചന നല്‍കിയിരുന്നു.
ബജറ്റ്:അഭിപ്രായം അറിയിക്കുക
കൂടുതല്‍
ഇന്ത്യക്കാരുള്ള കപ്പല്‍ കാണാതായി
നേതാജിയുടെ പറയാത്തകഥ
എഫ് എമ്മില്‍ വാര്‍ത്ത വേണം:ട്രായ്
6000 കിലോ ജലാറ്റിന്‍ പിടിച്ചു
ത്രിപുര: 20 ശതമാനം പോളിംഗ്
കാര്‍ഷികപ്രശ്നത്തിന് കൂറ്റന്‍‌‌ റാലികള്‍