പഞ്ചാബ് ഭരണകക്ഷി പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും മൂന്നാം മുന്നണിയുടെ അണികളും ഡല്‍ഹിയില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന റാലിയുടെ കാരണം പഞ്ചാബിലെ കാര്‍ഷിക പ്രശ്‌നങ്ങളാണ്. പ്രത്യേകം പ്രത്യേകമായി സംഘടിപ്പിക്കുന്ന റാലിയില്‍ ആയിരക്കണക്കിനു പഞ്ചാബികളും പൊതുജന പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് കരുതുന്നത്.
മഹാറാലി എന്ന പേരില്‍ അകാലിദള്‍-ബിജെപി കൂട്ടുകെട്ടാണ് ഒരു റാലി സംഘടിപ്പിക്കുന്നത്. അകാലിദള്‍ പ്രസിഡന്‍ഡായി പുതിയതായി സ്ഥാനമേറ്റ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദലും പുത്രന്‍ സുഖ്ബീര്‍ ബാദലും ചേര്‍ന്നാണ് അകാലി-ബിജെപി റാലി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആള്‍ക്കാരെ പങ്കെടുപ്പിക്കും.
പഞ്ചാബിലെ കര്‍ഷകരുടെയും വ്യവസായത്തിന്‍റെ പ്രശ്‌നങ്ങള്‍ മുന്നില്‍ നിര്‍ത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി, പ്രസിഡന്‍ഡ് രാജ്നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം അകാലി നേതാക്കളായ അച്ഛനും മകനും റാലിയെ അഭിസംബോധന ചെയ്യും.
ഒരു ദശകത്തിനു ശേഷം ബി ജെ പിയും അകാലി ദളും യോജിച്ച് ദല്‍ഹിയില്‍ ജാഥ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. രാം ലില മൈതാനത്ത് അകാലി ബി ജെ ഇ റാലിയില്‍ 1,00,000 പെരെങ്കിലും പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായരാഴ്ച നടക്കുന്ന റാലിക്കായി പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നും 2500 ബസുകളെങ്കിലും ഡല്‍ഹിയിലെക്ക് വരുമെന്നാണ് കരുതുന്നത്.
രണ്ടാമത്തെ റാലി യുണൈറ്റഡ് നാഷണല്‍ പ്രോഗ്രസ്സീവ് അലയന്‍സിന്‍റെ (യു എന്‍ പി എ) നേതൃത്വത്തിലാണ്. പാര്‍ലമെന്‍റിലേക്കാണ് ഈ ജാഥ. യു എന്‍ പി എ നേതാക്കളായ മുന്‍ മുഖ്യമന്ത്രി മുലയാം സിംഗ് യാദവ്, ചന്ദ്രബാബു നായ്‌ഡു, ഫാറൂഖ അബ്ദുള്ള, ഓം പ്രകാശ ചൌട്ടാല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ പ്രകടനം. യു എന്‍ പി എയുടെ റാലിയില്‍ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കൂടുതല്‍ ആള്‍ക്കാരെ പ്രതീക്ഷിക്കുന്നത്.
പഞ്ചാബിലെ ഇറിഗേഷന്‍ സംവിധാനത്തിന് 5000 കോടി അനുവദിക്കണമെന്നും വിവിധ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അകാലി -ബി ജെ പി ജാഥ നടത്തുന്നത്. യു എന്‍ പി എ നെല്ലിനും ഗോതമ്പിനും താങ്ങ് വലി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതു പക്ഷ പാര്‍ട്ടികള്‍ പോലും റാലി നടത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ്.
|