പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ധോനിക്ക് നീന്തിക്കുളിക്കാം‘
WDFILE
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോനിക്ക് വീട്ടിലും ഇനി നീന്തിക്കുളിക്കാം. ധോനിയുടെ വീടിനുള്ളില്‍ നീന്തല്‍‌കുളം നിര്‍മ്മിക്കുന്നതിന് ഝാര്‍ഖണ്ഡ് ഹൈക്കോടതി വാക്കുക്കൊണ്ടുള്ള അനുമതി നല്‍കി.

അതേസമയം ഹാര്‍മുവിലെ ധോനിയുടെ വീടിനുള്ളില്‍ നിര്‍മ്മിക്കുന്ന നീന്തല്‍ കുളം ജലക്ഷാമം ഉണ്ടാക്കുമെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പ്പര്യ ഹര്‍ജിയിന്‍ മേലുള്ള അവസാന വാദം ഫെബ്രുവരി 25 നാണ് ഹൈക്കോടതി ബെഞ്ച് നിശ്ചയിച്ചിട്ടുണ്ട്. ഹാര്‍മുവിലെ താമസക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീന്തല്‍‌കുളം നാലു ലക്ഷം ഗ്യാലന്‍ വെള്ളം ഉപയോഗിക്കുമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ധോനി നിര്‍മ്മിക്കുന്ന നീ‍ന്തല്‍‌കുളം ജലക്ഷാമം ഉണ്ടാക്കുമോയെന്ന് പരിശോധിക്കുവാന്‍ ഒരു ഹൈഡ്രോളജിസ്റ്റിനെ(ജല ഉറവിടം പരിശോധിക്കുന്നയാള്‍) കോടതി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍,നീന്തല്‍‌കുളം ജലക്ഷാമം ഉണ്ടാക്കില്ലെന്ന് ഹൈഡ്രോളജിസ്റ്റ് സത്യവാങ്ങ് മൂലം നല്‍കി. ഒരാഴ്‌ച നീണ്ട പരിശോധനക്ക് ശേഷമാണ് ഹൈഡ്രോളജിസ്റ്റ് സത്യവാങ്ങ് മൂലം സമര്‍പ്പിച്ചത്.

കൊല്‍ക്കത്തയിലെ വാട്ടര്‍കോ കമ്പനിയാണ് നീന്തല്‍‌കുളം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ കമ്പനി ഇതിലെ ജലം മാറ്റും. 28657 ഗ്യാലന്‍ വെള്ളം കൊള്ളുന്ന നീന്തല്‍‌കുളമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് എന്ന് ധോനിയുടെ പിതാവ് കോടതിയെ അറിയിച്ചിരുന്നു.
കൂടുതല്‍
തമിഴ്: കരുണാനിധിക്ക് സന്തോഷം
യു.പി കോടതി സംരക്ഷണ സേന രൂപീകരിക്കും
എകെ-100 ഇന്ത്യയില്‍ നിര്‍മ്മിക്കും
ആറ് ‘മുഖ്യ‘ സ്ഥാനാര്‍ത്ഥികള്‍
മായാവതി ‘പ്രഭ്വി‘: ബി.ജെ.പി
ത്രിപുര:മന്‍‌മോഹന്‍ സിംഗ് പ്രചരണം നടത്തും