ബിപാഷ ബസു, കത്രീന കൈഫ്, ദീപിക പദുകോണ്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന യാഷ് രാജ് സിനിമ പുറത്തിറങ്ങുന്ന ദിവസം ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, അവരെ ഞെട്ടിച്ച് ഈ സിനിമയില്‍ നിന്ന് സല്‍മാന്‍റെ പ്രാണ സഖി കത്രീന കൈഫിനെ ഒഴിവാക്കിയിരിക്കുന്നു.
കത്രീനയുടെ കഥാപാത്രം സിനിമയ്‌ക്ക് കൂടുതല്‍ ദൈര്‍ഘ്യം നല്‍കുമെന്നതിനാലാണ് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദ് ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തത്. അബ്ബാസ് മസ്‌താന്‍റെ ‘റേസി‘ന്‍റെ സെറ്റില്‍ വച്ച് ബിപാഷയും കത്രീനയും തമ്മില്‍ ഉരസല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
സല്‍മാന്‍ താന്‍ നായകനാകുന്ന ‘വീറി‘ല്‍ കത്രീനയെ നായികയാക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മറ്റു ചിത്രങ്ങളില്‍ അഭിനയികുന്നതിന് കത്രീന കരാര്‍ ഒപ്പിട്ടതിനാല്‍ സല്‍മാന്‍റെ ഈ മോഹം പൂവണിഞ്ഞില്ല.
ബോളിവുഡ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച കത്രീന 2003 ല്‍ ‘ബൂമി‘ലാണ് ആദ്യമായി അഭിനയിച്ചത്. 14 വയസ്സുള്ളപ്പോള്‍ മോഡലിങ്ങ് രംഗത്ത് എത്തിയ കത്രീന 1984 ജൂലൈ 16 ന് ഹോങ്ങ്‌കോങ്ങിലാണ് ജനിച്ചത്. പിതാവ് ഇന്ത്യക്കാരനും മാതാവ് ബ്രിട്ടീഷുകാരിയുമാണ്.
|