മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 7000 വടക്കേയിന്ത്യക്കാര്‍ നാസിക് വിട്ടുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഭൂരിഭാഗം വടക്കേയിന്ത്യക്കാരും താമസിക്കുന്ന സാത്ത്‌പ്പൂര്‍-അംബാഡ് നാസിക് ലിങ്ക് റോഡില്‍ അധിക പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്
അതേസമയം ആക്രമണത്തില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‍സ് ലിമിറ്റഡ് ജീവനക്കാരന്‍ മരിക്കാനിടയായ സംഭവുമായി ബന്ധപ്പെട്ട് എംഎന്‍സിന്‍റെ വിദ്യാര്‍ത്ഥി നേതാവ് സന്ദീപ് ബാവറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഈ സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി അധികം വൈകാതെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന.
നാസികിലും സമീപപ്രദേശങ്ങളിലും വടക്കേയിന്ത്യക്കാര്‍ക്കു നേരെ മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന നടത്തിയ ആക്രമണത്തില്‍ പാര്‍ട്ടി മേധാവി രാജ് താക്കറെ ഖേദം പ്രകടിപ്പിച്ചിരുന്നു. മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന നടത്തുന്നത് ‘വൃത്തികെട്ട രാഷ്‌ട്രീ‘മാണെന്ന് ശിവസേന മേധാവി ബാല്‍ താക്കറെ ആരോപിച്ചിരുന്നു.
രാജ് താക്കറെയെ ബുധനാഴ്‌ച അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടു. സംസ്ഥാനത്ത് അര്‍ദ്ധ സൈനിക വിഭാഗം ഇപ്പോഴും തുടരുന്നുണ്ട്.
|