കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ബല്‍ജിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ലിയോപോള്‍ഡ്’ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്.
പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യത കല്പിക്കുന്നതിന് തക്കതായ പ്രവൃത്തിയാണ് സോണിയയുടേതെന്ന് ആരോപണമുണ്ട്.ഭരണഘടനയുടെ അനുച്ഛേദം 102(1) അനുസരിച്ചാണ് ഇത്.രണ്ടായിരത്തി ആറിലാണ് സോണിയ ഈ ബഹുമതി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭൂരിപക്ഷാഭിപ്രായപ്രകാരമാണ് സോണിയയ്ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. മൂന്നംഗങ്ങളില്‍ രണ്ട് പേര്‍ നോട്ടീസ് നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് എന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ സോണിയയോട് ആവശ്യപ്പെട്ടിരിക്കുനത്.
ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് വിദേശകര്യ മന്ത്രാലത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍റെ പരാതിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിച്ചത്. രണ്ടായിരത്തി ആറില്‍ ബെല്‍ജിയം സന്ദര്‍ശനത്തിനിടെ ആണ് സോണിയ ബഹുമതി സ്വീകരിച്ചത്.ഡോക്ടറേറ്റും സ്വീകരിച്ചിരുന്നു.
|