പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നന്ദിഗ്രാം: സിബിഐ റിപ്പോര്‍ട്ട്
ബംഗാളില്‍ 2007 മാര്‍ച്ച് 14 ന് 14 പേരുടെ മരണത്തിനിരയാക്കിയ നന്ദീഗ്രാം കൂട്ടക്കൊലയെ സംബന്ധിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ടും സി ബി ഐ കല്‍ക്കത്ത ഹൈക്കോടതിക്ക് സമര്‍പ്പിച്ചു.

സിബിഐ അഭിഭാഷകന്‍ രഞ്ജന്‍ റോയ് ചീഫ് ജസ്റ്റിസ് എസ് എസ് നിജര്‍, ജസ്റ്റീസ് പിനാക്കി ചന്ദ്രാ ഘോഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചിനു മുന്നില്‍ വെള്ളീയാഴ്ചയാണ് രണ്ടാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഈ റിപ്പോര്‍ട്ട് റജിസ്റ്റര്‍ കൌണ്‍സില്‍ ശ്യാമള്‍ കാന്തി ചക്രബര്‍ത്തിക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്ന് ബഞ്ച് നിര്‍ദ്ദേശിച്ചു. ഏറ്റവും അടുത്ത് തന്നെ ഒരു ദിവസം തീരുമാനിച്ച് ഈ ബഞ്ച് സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ട് കേള്‍ക്കും.

കഴിഞ്ഞ ഡിസംബര്‍ 17 ന് നന്ദിഗ്രാം അന്വേഷണവുമായി ബന്ധപ്പെട്ട ആദ്യ റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിച്ചിരുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ട് വെള്ളീയാഴ്ചയ്‌ക്കം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.
നവംബര്‍ 18 ന് ഭരണഘടനാവിരുദ്ധവും ന്യായീകരണവുമില്ലാത്ത പ്രവര്‍ത്തിയായിട്ടാണ് നന്ദിഗ്രാം സംഭവത്തെ ബംഗാള്‍ ഹൈക്കോടതി സംഭവത്തെ പരിഗണിച്ചത്. സംഭവത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ അക്രമത്തിനിരയായ 14 പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും ഉത്തരവിട്ടിരുന്നു.
കൂടുതല്‍
അമീറിന്‍റെ ഗജിനിക്ക് 90 കോടി
സി‌ ബി എസ് ഇ: 20 % അനലറ്റിക്കല്‍
ജോധാഅക്ബര്‍ രാജസ്ഥാനിലേക്ക് ഇല്ല
ബീമ ബിശ്വാസ് അദ്ധ്യാപികയാണ്!
ആക്രമണം: രാജ് ഖേദം പ്രകടിപ്പിച്ചു
ഡല്‍ഹിയില്‍ ശൈത്യം തുടരുന്നു